കൂറ്റനാട്: ഡി.വൈ.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഡി.വൈ.എഫ്.ഐ ലക്ഷണമൊത്ത കുറുവാസംഘമാണന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
88 ലക്ഷം എന്നത് ചൂരൽമലക്ക് വേണ്ടി ഡി.വൈ.എഫ്.ഐയുടെ ഒരു ബ്ലോക്ക് കമ്മിറ്റി പിരിച്ച തുകയാണെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹീം എം.പി. അവകാശപ്പെടുന്നു. ഡി.വൈ.എഫ്.ഐക്ക് കേരളത്തിൽ 140 ബ്ലോക്ക് കമ്മിറ്റികൾ ഉണ്ടെന്നാണ് അറിയുന്നത്. അവർ ഓരോരുത്തരും 88 ലക്ഷം വീതം പിരിച്ചാൽ ആകെ ഏകദേശം 120 കോടിയെങ്കിലും വരുമല്ലോ?.
എന്നാൽ. ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്ക് കൈമാറുന്നത് 20 കോടി മാത്രമാണെന്ന് വാർത്തകളിൽ കാണുന്നു. അത് തന്നെ കൈമാറി രസീത് കൈപ്പറ്റിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും ബാക്കി 100 കോടി എവിടെപ്പോയി?
ഡി.വൈ.എഫ്.ഐ ലക്ഷണമൊത്ത ഒരു കുറുവാസംഘമാണെന്ന് അഖിലേന്ത്യ പ്രസിഡന്‍റ് തന്നെ സമ്മതിക്കുകയാണോ? എന്നും എഫ്.ബി. പോസ്റ്റിൽ ബൽറാം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.