ആരിത് കപിൽ, മാഗ്നസ് കാൾസൺ
ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസണെ സമനിലയിൽ തളച്ച് ഇന്ത്യക്കാരനായ ഒമ്പതു വയസ്സുകാരൻ ഞെട്ടിച്ചു.
‘ഏർലി ടൈറ്റിൽഡ് ട്യൂസ്ഡേ’ എന്ന ഓൺലൈൻ ചെസ് ടൂർണമെന്‍റിലാണ് ഡൽഹിക്കാരനായ ആരിത് കപിൽ ജയത്തോളം പോന്ന സമനില നേടിയത്. ജോർജിയയിലെ തന്‍റെ ഹോട്ടൽ മുറിയിൽ ഇരുന്നാണ് ആരിത് മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ അഞ്ചുതവണ ലോക ചാമ്പ്യനായ കാൾസണെ സമനിലയിൽ തളച്ചത്.
ജോർജിയയിൽ അണ്ടർ 10 ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്‍റെ ഇടവേളയിലാണ് ഏർലി ടൈറ്റിൽഡ് ട്യൂസ്ഡേ ചെസ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്.
അടുത്തിടെ നടന്ന ദേശീയ അണ്ടർ 9 ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ആരിത് ആഗോള ചെസ് രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന യുവതാരമായി മാറുകയാണ്.
2024 ഡിസംബറിൽ ഭുവനേശ്വറിൽ നടന്ന കെ.ഐ.ഐ.ടി ഇന്‍റർനാഷനൽ ഓപണിൽ ഗ്രാൻഡ്മാസ്റ്റർ റാസെറ്റ് സിയാറ്റിനോവിനെ പരാജയപ്പെടുത്തി ആദ്യമായി വാർത്തകളിൽ ഇടം നേടി. ഒമ്പതു വയസ്സും രണ്ടു മാസവും 18 ദിവസവും മാത്രം പ്രായമുള്ളപ്പോൾ, ക്ലാസിക്കൽ പ്ലേയിൽ ഒരു ജി.എം തോൽപിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറി. 2025ൽ കാൻഡിഡേറ്റ് മാസ്റ്റർ (CM) എന്ന പദവിയും ആരിത് കപിൽ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.