പുട്ടുകൊണ്ട് ഡെസെർട്ട്


വീട്ടിൽ ബാക്കിയാകുന്ന ഭക്ഷണം ഇനി കളയേണ്ട; ഹെൽത്തിയും ടേസ്റ്റിയുമായ വിഭവങ്ങൾ തയാറാക്കാം എളുപ്പത്തിൽ

പുട്ടുകൊണ്ട് ഡെസെർട്ട്

ചേരുവകൾ

1. ബാക്കിവന്ന പുട്ട് -1, 2 കഷണം

2. കോൺഫ്ലവർ -50 ഗ്രാം

3. വെള്ളം -കാൽ കപ്പ്‌

4. പാൽ -അരക്കപ്പ്‌

5. പഞ്ചസാര -ആവശ്യത്തിന്

6. പിസ്ത ഫുഡ് കളർ -ആവശ്യത്തിന്

7. വാനില എസ്സെൻസ് -ഒരു സ്പൂൺ

8. നെയ്യ് -രണ്ടു സ്പൂൺ

തയാറാക്കുന്ന വിധം

1. പുട്ട് ഒരു പാനിൽ ഇട്ട് രണ്ടു മിനിറ്റ് ചൂടാക്കിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക.

2. കോൺഫ്ലവറിൽ വെള്ളമൊഴിച്ച് കട്ട മാറ്റിവെക്കാം.

3. ഒരു പാൻ അടുപ്പിൽവെച്ച് തയാറാക്കിയ കോൺഫ്ലവർ ഒഴിച്ച് ചെറുതീയിൽ ഇളക്കാം.

4. അതിലേക്ക് പാൽ ചേർക്കുക. ശേഷം പുട്ട് പൊടിച്ചത് ചേർക്കാം. ഫുഡ് കളറും വാനില എസെൻസും ചേർത്ത് അവസാനം നെയ്യും ചേർത്ത് കുറുകി വരുമ്പോൾ തീ ഓഫ്‌ ചെയ്യാം.

5. നട്സും ബദാമും ഇട്ട് പുഡിങ് ട്രേയിൽ ഒഴിച്ച് സെറ്റാകാൻ അരമണിക്കൂർ റഫ്രിജറേറ്ററിൽ വെക്കാം. രുചികരമായ ഡെസെർട്ട് തയാർ.

ചോറുകൊണ്ട് കറുമുറു

ചോറുകൊണ്ട് കറുമുറു

ചേരുവകൾ

1. ബാക്കിവന്ന ചോറ് -രണ്ടു കപ്പ്‌

2. വെള്ളം -കാൽ കപ്പ്

3. ഉപ്പ് -ആവശ്യത്തിന്

4. കടലമാവ് -രണ്ടു സ്പൂൺ

5. കോൺഫ്ലവർ -ഒരു സ്പൂൺ

6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു സ്പൂൺ

7. ചില്ലി ഫ്ലേക്സ് -ഒരു സ്പൂൺ

8. കുരുമുളകുപൊടി -ഒരു സ്പൂൺ

9. അരിപ്പൊടി -ഒരു സ്പൂൺ

10. കശ്മീരി മുളകുപൊടി -ഒരു സ്പൂൺ

തയാറാക്കുന്ന വിധം

1. ചോറ് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

2. അതിലേക്ക് നാലു മുതൽ 10 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിച്ച് പാകത്തിന് ഉപ്പ് ഇട്ടുകൊടുക്കാം. കുഴമ്പ് രൂപത്തിലാണ് മാവ് തയാറാക്കേണ്ടത്.

3. അതിനെ ഒരു പൈപ്പിങ് ബാഗിലേക്ക്‌ മാറ്റിവെക്കാം.

4. ഒരു പാൻ അടുപ്പിൽവെച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായിക്കഴിയുമ്പോൾ, തയാറാക്കിയ മാവ് ഇഷ്ടമുള്ള ആകൃതിയിലാക്കി പൊരിച്ചു കോരാം.

ഓവർ ലെഫ്റ്റ് ചപ്പാത്തി എഗ് സാൻഡ് വിച്ച്

ഓവർ ലെഫ്റ്റ് ചപ്പാത്തി എഗ് സാൻഡ് വിച്ച്

ചേരുവകൾ

1. ചപ്പാത്തി -രണ്ട്

2. മുട്ട -രണ്ട്

3. സവാള -ഒന്നര

4. പച്ചമുളക് -ഒന്ന്

5. വെളുത്തുള്ളി -നാല് അല്ലി

6. ഇഞ്ചി -ഒരു കഷണം

7. കുരുമുളകുപൊടി -അര സ്പൂൺ

8. ഗരംമസാലപ്പൊടി -അര സ്പൂൺ

9. മഞ്ഞൾപൊടി -അര സ്പൂൺ

തയാറാക്കുന്ന വിധം

1. പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കുരുമുളകുപൊടിയും ഉപ്പുമിട്ട് മുട്ട ചിക്കിയെടുക്കാം. അതെടുത്ത് മാറ്റിവെക്കുക.

2. മൂന്നു മുതൽ ഒമ്പതു വരെയുള്ള ചേരുവകൾ ചെറുതീയിൽ വഴറ്റിയെടുക്കുക. അതിലേക്ക് ചിക്കിയ മുട്ടയിട്ട് ഇളക്കി മാറ്റിവെക്കാം.

3. ഒരു ചപ്പാത്തി എടുത്ത് പകുതി വരെ മുറിക്കുക. അതിലേക്ക് ഫില്ലിങ് നിറച്ച് സമൂസ പോലെ മടക്കാം.

4. ഇങ്ങനെ മടക്കിയതിനെ ഒരു ബൗളിൽ മുട്ടയും ഉപ്പും കുരുമുളകും ചേർത്ത് യോജിപ്പിച്ചുവെക്കാം.

5. തയാറാക്കിയ ചപ്പാത്തികോൺ മുട്ടയുടെ മിക്സിൽ മുക്കി പാനിൽ വെച്ച് അധികം ഓയിൽ ഇല്ലാതെ ഡ്രൈ ഫ്രൈ ചെയ്തെടുക്കാം. ക്രിസ്പിയായ എഗ് വിത്ത്‌ ചപ്പാത്തി സാൻഡ് വിച്ച് തയാർ. ഫിൽ ചെയ്യാൻ മുട്ടയോ ചിക്കനോ എടുക്കാം.

ബ്രെഡ് സ്വീറ്റ് റോൾ

ബ്രെഡ് സ്വീറ്റ് റോൾ

ചേരുവകൾ

1. ബാക്കിവന്ന ബ്രെഡിന്‍റെ അരിക് ഭാഗം -ആവശ്യത്തിന്

2. പഞ്ചസാര -ഒരു കപ്പ്

3. ബട്ടർ -രണ്ടു സ്പൂൺ

തയാറാക്കുന്ന വിധം

1. ബ്രെഡിന്‍റെ അരിക് മാത്രമെടുത്ത് മുറിഞ്ഞുപോകാതെ റോൾ പോലെ ചുരുട്ടിയെടുക്കാം.

2. ചുരുട്ടിയ അവസാന ഭാഗം ടൂത്ത് പിക്ക് കൊണ്ട് കുത്തിവെക്കാം.

3. ഒരു പാനിൽ ഒരു കപ്പ്‌ പഞ്ചസാരയും അരക്കപ്പ്‌ വെള്ളവും ബട്ടറും ചേർത്ത് കാരമൽ ഉണ്ടാക്കാം.

4. അതിലേക്ക് തയാറാക്കിവെച്ച ബ്രെഡ് റോൾ ചെറുതീയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കാം. ഭംഗിക്ക് പഞ്ചസാര മേലെ തൂകിക്കൊടുക്കാം. ബ്രെഡ് സ്വീറ്റ് റോൾ തയാർ

സോഫ്റ്റ്‌ പൊറോട്ട

സോഫ്റ്റ്‌ പൊറോട്ട

ചേരുവകൾ

1. ചോറ് -ഒരു കപ്പ്

2. വെള്ളം -അരക്കപ്പ്

3. മൈദ -രണ്ടു കപ്പ്

4. ഉപ്പ് -ആവശ്യത്തിന്

5. ഓയിൽ -രണ്ടു ടേബ്ൾ സ്പൂൺ

തയാറാക്കുന്ന വിധം

1. ചോറ് വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് ഒരു ബൗളിലേക്കു മറ്റുക. അതിലേക്ക് ബാക്കി ചേരുവകൾ ഇട്ട് നന്നായി കുഴച്ച് അര മണിക്കൂർ വെക്കാം.

2. ശേഷം കുറച്ച് വലിയ ബോളുകളാക്കി കനം കുറച്ച് പരത്തിയെടുക്കാം. ഉള്ളിൽ ഓയിൽ നന്നായി ബ്രഷ് ചെയ്ത് കുറച്ച് മൈദയും സ്പ്രെഡ് ചെയ്ത് ചതുരത്തിൽ മടക്കാം. ഓരോ തവണ മടക്കുമ്പോഴും ഓയിലും മൈദയും ഇട്ടുകൊടുക്കണം. പൊറോട്ടക്ക് നല്ല ലെയർ കിട്ടാനാണിത്.

3. ഓരോന്നും വീണ്ടും പരത്തി ചുട്ടെടുക്കാം. ചുടുമ്പോൾ ഓരോ വശത്തും ഓയിൽ സ്പ്രെഡ് ചെയ്തു കൊടുക്കണം. സോഫ്റ്റ് പൊറോട്ട തയാർ.

Tags:    
News Summary - scraps to snacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.