ചേരുവകൾ:
1. പഞ്ചസാര -നാലു കപ്പ്
2. വെള്ളം -രണ്ടു കപ്പ് (പഞ്ചസാര സിറപ്പിനായി)
3. നാരങ്ങാനീര് -ഒന്നര ടീസ്പൂൺ
4. കോൺസ്റ്റാർച്ച് -ഒരു കപ്പ് + 1/3 കപ്പ് (അവസാനം മുകളിൽ വിതറാൻ)
5. തണുത്ത വെള്ളം -1 1/3 കപ്പ് (കോൺസ്റ്റാർച്ച് മിശ്രിതത്തിന്)
6. റോസ് വാട്ടർ -ഒന്നര ടേബിൾ സ്പൂൺ
7. ഫുഡ് കളർ -2-3 തുള്ളി (ചുവപ്പ് /പിങ്ക്)
8. പഞ്ചസാര പൊടിച്ചത് -മുക്കാൽ കപ്പ് (അവസാനം മുകളിൽ വിതറാൻ)
പഞ്ചസാര സിറപ്പ് തയാറാക്കുന്ന വിധം:
1. പഞ്ചസാര, വെള്ളം, നാരങ്ങാനീര് എന്നിവ വലിയ പാത്രത്തിലാക്കി അടുപ്പിൽ വെക്കാം. മീഡിയം തീയിൽ ചൂടാക്കി പഞ്ചസാര പൂർണമായി അലിയുന്നതുവരെ ഇളക്കുക. ശേഷം തിളക്കാൻ വെക്കാം.
2. സിറപ്പ് നല്ലവണ്ണം കട്ടിയാവുന്നതുവരെ വേവിക്കാം (20-25 മിനിറ്റ് എടുക്കും). പാകമായോ എന്നറിയാൻ അൽപം സിറപ്പെടുത്ത് ഒരു പാത്രത്തിൽ വെള്ളത്തിലിട്ട് നോക്കുക. ബാൾ പോലെ സിറപ്പ് ആ വെള്ളത്തിൽ ഉരുട്ടിയെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ പാകമായി എന്നർഥം. ശേഷം ഗ്യാസ് ഓഫ് ചെയ്ത് ഉടൻ തന്നെ വേറെ ഒരു പാനിൽ കോൺസ്റ്റാർച്ച് മിശ്രിതം തയാറാക്കാം.
കോൺസ്റ്റാർച്ച് മിശ്രിതം തയാറാക്കുന്ന വിധം:
കോൺസ്റ്റാർച്ച്, തണുത്ത വെള്ളം എന്നിവ ഒരു വലിയ പാനിൽ ചേർക്കുക. നല്ലപോലെ കുഴച്ച് കട്ടിയുള്ള, പശ പോലുള്ള പേസ്റ്റ് ആകുംവരെ ചൂടാക്കാം.
ടർക്കിഷ് ഡിലൈറ്റ് തയാറാക്കുന്ന വിധം:
1. പഞ്ചസാര സിറപ്പ് അൽപാൽപമായി കോൺസ്റ്റാർച്ച് മിശ്രിതത്തിൽ ഒഴിച്ച് തുടർച്ചയായി കുഴക്കാം (കട്ടയാവാതിരിക്കാൻ).
2. ഈ മിശ്രിതം താഴ്ന്ന താപനിലയിൽ 50-60 മിനിറ്റ് കുഴച്ച് വേവിക്കാം.
3. നല്ല കട്ടിയായാൽ, പാനിന്‍റെ അടിയിൽനിന്ന് വിട്ടുകിട്ടുന്ന രീതിയിലായാൽ റോസ് വാട്ടറും ഫുഡ് കളറും ചേർത്ത് 2-3 മിനിറ്റ് കൂടി ഇളക്കിയെടുത്ത് തീ ഓഫ് ചെയ്യാം.
4. വലിയ പാത്രത്തിൽ (ചതുരാകൃതിയിലുള്ളത് ഉണ്ടെങ്കിൽ നല്ലത്) നെയ്യ് പുരട്ടി ഗ്രീസ് ചെയ്തു വെക്കാം.
5. പാത്രത്തിന് അടിയിൽ കുറച്ച് കോൺസ്റ്റാർച്ച് തളിക്കുക.
6. വേവിച്ച മിശ്രിതം ട്രേയിലേക്ക് ഒഴിച്ചു മിനുസമായി പരത്താം.
7. 6-8 മണിക്കൂർ അല്ലെങ്കിൽ രാത്രിയൊട്ടാകെ മുറിയിലെ താപനിലയിൽ സെറ്റാകാൻ വെക്കുക.
8. തയാറാക്കിവെച്ച ടർക്കിഷ് ഡിലൈറ്റ് ഒരു പരന്ന പാത്രത്തിലേക്കോ ടേബിളിലേക്കോ മാറ്റി ക്യൂബുകളാക്കി മുറിക്കാം.
9. 1/3 കപ്പ് പഞ്ചസാര പൊടിച്ചതും 1/3 കപ്പ് കോൺസ്റ്റാർച്ചും ചേർത്ത് മിശ്രിതം തയാറാക്കി ഓരോ ക്യൂബും അതിലെ പൊടിയിൽ യോജിപ്പിച്ചെടുക്കാം.
സ്റ്റോറേജ്:
● എയർടൈറ്റ് കണ്ടെയ്നറിൽ മുറിയിലെ താപനിലയിൽ സൂക്ഷിക്കുക.
● രണ്ടാഴ്ച വരെ പുതിയതുപോലെ കഴിക്കാം.
● ഫ്രിഡ്ജിൽ വെക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.