മാവിനുള്ള ചേരുവകൾ:
1. മൈദ -മൂന്നര കപ്പ്
2. ചൂടുവെള്ളം -ഒന്നേ കാൽ കപ്പ്
3. ഇൻസ്റ്റന്‍റ് ഈസ്റ്റ് -ഒരു ടീസ്പൂൺ
4. പഞ്ചസാര -ഒരു ടീസ്പൂൺ
5. ഉപ്പ് -ഒന്നര ടീസ്പൂൺ
6. ഒലീവ് ഓയിൽ -രണ്ടു ടേബിൾ സ്പൂൺ (ആവശ‍്യമെങ്കിൽ)
കീമക്കുള്ള ചേരുവകൾ:
1. ബീഫ് നുറുക്കിയത് -400 ഗ്രാം
2. വലിയ ഉള്ളി -ഒന്ന്
3. വെളുത്തുള്ളി -3-4 അല്ലി (നന്നായി അരച്ചത്)
4. തക്കാളി -രണ്ട് എണ്ണം
5. ചുവന്ന കാപ്‌സിക്കം -ഒന്ന് (ചെറുത്)
6. പച്ച കാപ്സിക്കം -ഒന്ന് (ചെറുത്)
7. പച്ചമുളക് -ഒന്ന്
8. തക്കാളി പേസ്റ്റ് -ഒന്നര ടേബിൾ സ്പൂൺ
9. ചുവന്നമുളക് പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ, കൂടുതൽ രുചിക്ക്)
10. പുതിനയില -അര കപ്പ് (ചെറുതായി അരിഞ്ഞത്)
11. പാപ്രിക്ക പൗഡർ -ഒരു ടീസ്പൂൺ
12. ജീരകപ്പൊടി -അര ടീസ്പൂൺ
13. കുരുമുളക് പൊടി -അര ടീസ്പൂൺ
14. ഉപ്പ് -ഒന്നര ടീസ്പൂൺ
15. ഒലീവ് ഓയിൽ -മൂന്നു ടേബിൾ സ്പൂൺ
16. നാരങ്ങാനീര് -ഒരു ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ)
മാവ് തയാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ മൈദ, ചൂടുവെള്ളം, ഉപ്പ്, പഞ്ചസാര, ഈസ്റ്റ്, ഒലീവ് ഓയിൽ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കാം. ഈ മാവ് 40-60 മിനിറ്റുവരെ നനവുള്ള തുണികൊണ്ട് പൊതിഞ്ഞുവെക്കാം.
കീമ തയാറാക്കുന്ന വിധം:
ഉള്ളി, കാപ്‌സിക്കം, തക്കാളി, പുതിനയില എന്നിവ മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക. ഈ മിശ്രിതം ബീഫിന്‍റെ കൂടെ മറ്റു ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കാം.
പിസ്സ തയാറാക്കുന്ന വിധം:
മാവ് എട്ടു തുല്യ ബാളുകളായി വിഭജിച്ച് നേരിയതായി പരത്തിയെടുക്കാം. ഒരു ബട്ടർ പേപ്പറിൽ പരത്തിവെച്ച മാവ് വെച്ച് അതിന് മുകളിൽ ബീഫ് മിശ്രിതം കൈകൊണ്ട് അമർത്തി പിടിപ്പിക്കാം (പാനിലേക്ക് എടുത്തുവെക്കുന്നത് എളുപ്പമാക്കാനാണ് ബട്ടർ പേപ്പർ ഉപയോഗിക്കുന്നത്).
ശേഷം ഇത് ചൂടാക്കിയ പാനിലേക്ക് ബട്ടർ പേപ്പറോടുകൂടി വെക്കാം. അൽപം ചൂടായാൽ ബട്ടർ പേപ്പർ എടുത്തുമാറ്റി ചെറിയ തീയിൽ മൂടിവെച്ച് 8-10 മിനിറ്റോളം ചുട്ടെടുത്താൽ ടർക്കിഷ് പിസ്സ തയാർ.
വിളമ്പുന്ന രീതി:
മുകളിൽ പുതിനയില, ഉള്ളി, തക്കാളി, കക്കിരി, തൈര്/നാരങ്ങാനീര് എന്നിവ ചേർത്ത് വിളമ്പാം. ചൂടുള്ള ടർക്കിഷ് പിസ്സ ചെറിയ സാലഡിനൊപ്പം ചുരുട്ടി രുചിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.