ടർക്കിഷ് അദാന ചിക്കൻ കബാബ് ബിരിയാണി

കബാബ് തയാറാക്കാനുള്ള ചേരുവകള്‍:

1. ചിക്കൻ നുറുക്കിയത് -750 ഗ്രാം

2. ഉള്ളി -ഒന്ന്

3. ചുവന്ന കാപ്സിക്കം -ഒന്ന്

4. മല്ലിയില (ചെറുതായി അരിഞ്ഞത്) -ഒരു കപ്പ്

5. ചില്ലി ഫ്ലേക്സ് -ഒരു ടേബിൾ സ്പൂൺ

6. പാപ്റിക്ക പൗഡർ -ഒരു ടേബിൾ സ്പൂൺ

7. പച്ചമുളക് (അരച്ചത്) -ഒരു ടേബിൾ സ്പൂൺ

8. വെളുത്തുള്ളി (അരച്ചത്) -ഒരു ടേബിൾ സ്പൂൺ

9. ഓയിൽ -2-3 ടേബിൾ സ്പൂൺ

10. ഉപ്പ് -ആവശ്യത്തിന്

മസാല തയാറാക്കാനുള്ള ചേരുവകള്‍:

1. തൈര് -ഒരു കപ്പ്

2. ഉള്ളി (പൊരിച്ചത്) -ഒരു കപ്പ്

3. ഓയിൽ -അര കപ്പ്

4. ഏലക്ക -രണ്ട്

5. ഗ്രാമ്പു -ഒരു ഇഞ്ച്

6. തക്കോലം -രണ്ട്

7. കറുത്ത കുരുമുളക് -അര ടീസ്പൂൺ

8. ബേ ലീഫ് -രണ്ട്

9. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

10. മുളകുപൊടി -രണ്ടു ടീസ്പൂൺ

11. മഞ്ഞൾപൊടി -അര ടീസ്പൂൺ

12. ഗരം മസാലപ്പൊടി -ഒരു ടീസ്പൂൺ

13. മല്ലിപ്പൊടി -രണ്ടു ടീസ്പൂൺ

14. ജീരകപ്പൊടി (വറുത്തത്) -അര ടീസ്പൂൺ

15. ഉപ്പ് -ആവശ്യത്തിന്

16. മല്ലിയില ചെറുതായി അരിഞ്ഞത് -അര കപ്പ്

17. പുതിനയില ചെറുതായി അരിഞ്ഞത് -അര കപ്പ്

18. പച്ചമുളക് -മൂന്ന്

19. കബാബ് -തയാറാക്കി വെച്ചത്

20. നാരങ്ങാനീര് -രണ്ടു ടേബിൾ സ്പൂൺ

നെയ്ചോർ തയാറാക്കാനുള്ള ചേരുവകൾ:

1. വെള്ളം -നാലര കപ്പ്

2. ബേ ലീഫ് -ഒന്ന്

3. കറുവപ്പട്ട -ഒരു ഇഞ്ച്

4. ഗ്രാമ്പു -നാല്

5. ഏലക്ക -രണ്ട്

6. നാരങ്ങാനീര് -അര ടീസ്പൂൺ

7. എണ്ണ -ഒരു ടേബിൾ സ്പൂൺ

8. ജീരകശാല അരി -മൂന്നു കപ്പ് /600 ഗ്രാം

9. കശുവണ്ടിപ്പരിപ്പ് -ഒരുപിടി

10. കിസ്മിസ് -മുക്കാൽ പിടി

11. ഉപ്പ് -ആവശ്യത്തിന്

ദം ചെയ്യാനുള്ള ചേരുവകൾ:

1. പുതിനയില -മുക്കാൽ കപ്പ്

2. നെയ്യ് -രണ്ടു ടേബിൾ സ്പൂൺ

കബാബ് തയാറാക്കുന്ന വിധം:

ഉള്ളിയും കാപ്സിക്കവും ചേർത്ത് ചെറുതായി അരച്ചെടുക്കുക. അരിപ്പ ഉപയോഗിച്ച് ഈ മിശ്രിതത്തിലെ വെള്ളം പിഴിഞ്ഞ് കളയുക. ഇത് ഒരു മിക്സിങ് ബൗളിലേക്ക് ചേർത്ത് മിക്സ് ചെയ്തുവെച്ച ചിക്കൻ, ഉപ്പ്, ചില്ലി ഫ്ലേക്സ്, പാപ്റിക്ക പൗഡർ, പച്ചമുളക് അരച്ചത്, വെളുത്തുള്ളി അരച്ചത്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കാം.

ഇതിൽനിന്ന് ഒരു ഉരുളയോളം നനച്ച കൈയിൽ എടുത്ത് കബാബ് സ്ക്യൂവേഴ്സിൽ പ്രസ് ചെയ്തു പിടിപ്പിച്ച് ഷേപ്പാക്കിയെടുക്കാം. അങ്ങനെ ചെയ്തുവെച്ച സ്ക്യൂവേഴ്സ് ഒരു പരന്ന പാനിൽ അൽപം എണ്ണ തടവി, ചൂടായ ശേഷം, പാനിൽ തിരിച്ചും മറിച്ചും ഇട്ടു പൊരിച്ചെടുത്താൽ കബാബ് തയാർ.

റൈസ് തയാറാക്കുന്ന വിധം:

ജീരകശാല അരി നന്നായി കഴുകി, വെള്ളം ഊറ്റി 30 മിനിറ്റ് വെക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി, അതിലേക്ക് ബേ ലീഫ്, കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്ത് ഇളക്കിയ ശേഷം അരി ചേർത്ത് 3-4 മിനിറ്റ് വറുക്കുക.

ഇതിലേക്ക് നന്നായി തിളപ്പിച്ച വെള്ളം ചേർക്കാം. തിളച്ച് വരുമ്പോൾ ഉപ്പും നാരങ്ങാനീരും ചേർത്ത് മൂടിവെച്ച് 5-6 മിനിറ്റ് വേവിച്ചാൽ നെയ്ചോർ റെഡി.

ബിരിയാണി തയാറാക്കുന്ന വിധം:

ഗ്രൈൻഡറിൽ വറുത്ത ഉള്ളിയും തൈരും ചേർത്ത് അരച്ചെടുത്ത് മാറ്റിവെക്കാം. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഏലക്ക, ഗ്രാമ്പു, തക്കോലം, കറുത്ത കുരുമുളക്, ബേ ലീഫ് എന്നിവ ചേർത്ത് ഇളക്കുക. അരച്ചുവെച്ച മിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കാം.

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് രണ്ടു മിനിറ്റ് ഇളക്കാം. മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാലപ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കുക. മല്ലിയിലയും നെടുകെ കീറിയ പച്ചമുളകും ചേർത്ത് ഇളക്കാം.

ഇതിലേക്ക് തയാറാക്കിവെച്ച കബാബ് (സ്ക്യൂവറിൽനിന്ന് ഊരിമാറ്റിയ ശേഷം) ചേർത്ത് യോജിപ്പിച്ച് ചെറു തീയിൽ രണ്ടു മിനിറ്റ് മൂടിവെക്കാം. അതിൽനിന്ന് കബാബ് കഷണങ്ങൾ എടുത്തുമാറ്റി മസാലക്ക് മുകളിൽ തയാറാക്കിവെച്ച നെയ്ചോർ ചേർക്കാം. അതിന് മുകളിൽ കബാബ് കഷണങ്ങൾ സെറ്റ് ചെയ്ത് പുതിനയില, വറുത്ത ഉള്ളി, വറുത്ത കശുവണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് 8-10 മിനിറ്റ് ദം ചെയ്യുക. രുചിയൂറും ടർക്കിഷ് അദാന കബാബ് തയാർ.

Tags:    
News Summary - Turkish Adana Chicken Kebab Biryani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.