സംഗീത വിസ്മയം: പരപ്പനങ്ങാടിക്ക് അഭിമാനമായി സഹോദരിമാർ

പരപ്പനങ്ങാടി: രവീന്ദ്രനാഥ ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണ മുദ്ര സ്പെഷ്യൽ ജൂറി അവാർഡ് നേടിയ സഹോദരിമാർ പരപ്പനങ്ങാടിയുടെ യശസുയർത്തി. പുത്തൻപീടിക സ്വദേശികളായ നിവേദിത ദാസും നിരഞ്ജന ദാസുമാണ് കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്രനാഥ ടാഗോർ മീഡിയ അവാർഡ് ഏറ്റുവാങ്ങിയത്.

18 ഇന്ത്യൻ ഭാഷകളും 18 വിദേശ ഭാഷകളിലുമായി 36 ഭാഷകളിൽ പാടി 20ഓളം ലോക റെക്കോഡുകളും ഗിന്നസ് റെക്കോഡും നേടിയ സംഗീത മികവിനാണ് അവാർഡ് നൽകിയത്. നിവേദിത ദാസും നിരഞ്ജന ദാസും ചേർന്നു 10 ഭാഷകളിലെ നാടൻപാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി.

തെലുങ്ക്, ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ബംഗാളി, ഒഡിയ, സിംഹള, രാജസ്ഥാനി, മലയാളം എന്നീ ഭാഷകൾ കോർത്തിണക്കി കൊണ്ടായിരുന്നു ഗാനങ്ങൾ ആലപിച്ചത്. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി നിജേഷ് രാമദാസ് ശ്രീപ്രിയ ദമ്പതികളുടെ മക്കളാണ് ഇരുവരും.

ആഗസ്റ്റ് 30, 31 തീയതികളിൽ പദ്മ കഫെ മന്നംഹാളിൽ നടന്ന ചടങ്ങിൽ ഗീത രാജേന്ദ്രൻ, പി. ലാവ്‌ലിൻ, ബാലു കിരിയത്ത് അടക്കം കല സാഹിത്യ, സംഗീത മേഖലകളിലെ നിരവധി പേർ പങ്കെടുത്തു. രവീന്ദ്രനാഥ ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണ മുദ്ര സ്പെഷ്യൽ ജൂറി അവാർഡ് ഡോ. സന്ധ്യ വിതരണം ചെയ്തു. വിവിധ കലാ മത്സരങ്ങളിൽ സാവരിയ ടീമിലെ യെദു നന്ദ, കെ.കെ. ഫൗസിയ എന്നിവർ വിജയികളായി.

Tags:    
News Summary - Sisters Nivedita Das and Niranjana Das are the pride of Parappanangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.