ബംഗളൂരു: മലയാളി യുവാവിനെ ബംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ വി. (30) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് സനേഷ് റൂം എടുത്തത്. ചെക്ക് ഔട്ട് ആവേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഞായറാഴ്ച്ച വൈകുന്നേരം ലോഡ്ജ് ജീവനക്കാർ റൂം പരിശോധിച്ചപ്പോയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടനെ മടിവാള പൊലീസിനെ വിവരം അറിയിച്ചു. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ആൾ ഇന്ത്യ കെ.എം.സി.സി മടിവാള, കോർമങ്ങല പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റുമോർട്ടത്തിനായി സെന്റ് ജോൺസ് ആശുപതിയിലേക്ക് കൊണ്ട്പോയി.
പോസ്റ്റു മോർട്ടത്തിനുശേഷം നാട്ടിലേക്ക് എത്തിക്കും. പിതാവ്: ഉണ്ണികൃഷ്ണൻ. മാതാവ്: ഗീത. ഭാര്യ: ഗായത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.