ബംഗളൂരു: ചന്താപുര വക്കീൽ വിസ്പറിങ് വുഡ്സിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. വക്കീൽ വിസ്പറിങ് വുഡ്സിലെ കുടുംബാംഗങ്ങളും സമീപ പ്രദേശത്തെ മലയാളികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമടക്കം 900ത്തിലധികം കുടുംബങ്ങള്‍ പങ്കെടുത്തു. ഓണസദ്യ, വിവിധ സ്റ്റാളുകൾ, സൗജന്യ ഹെൽത്ത് ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. കേരളീയ തനതു മത്സരങ്ങൾ, ചെണ്ടമേളം, ഗാനമേള എന്നിവ നടന്നു. സൗഹൃദം, പാരമ്പര്യത്തിന്റെ മഹത്വം, ഐക്യം എന്നിവ ഒത്തുചേരുന്നതാണ് വക്കീൽ വിസ്പറിങ് വുഡ്സ് ഓണാഘോഷമെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.