ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു

മംഗളൂരു: ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു. ദുമ്മല്ലി തണ്ട സ്വദേശി കവിതയാണ് (27) മരിച്ചത്.

പഞ്ചസാര ഫാക്ടറിക്ക് സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. കവിതയും സഹോദരനും ശിവമോഗയിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്ക് വന്ന് നേർക്കുനേർ ഇടിക്കുകയായിരുന്നു.

ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം പിറകിൽ വന്ന സ്വകാര്യ ബസ് കവിതയുടെ ദേഹത്തിലൂടെ കയറിയിറങ്ങി. കവിത സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തിൽ‍ ശിവമോഗ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പൊലീസ് കേസെടുത്തു.

വാഹനങ്ങൾ കൂടിയിടിച്ച് ഒരുമരണം; മൂന്നുപേർക്ക് പരിക്ക്

കോതമംഗലം: കൊച്ചി-ധനുഷ്​കോടി ദേശീയപാതയിൽ മൂവാറ്റുപുഴക്കും-കോതമംഗലത്തിനും ഇടയിൽ കറുകടത്ത് വാഹനങ്ങൾ കൂടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ സൂര്യനെല്ലിയിൽ വാടകക്ക്​ താമസിക്കുന്ന ശാന്തകുമാറിന്‍റെ ഭാര്യ അമുദയാണ്​ (42) മരിച്ചത്.

അമുദയോടൊപ്പം മൂത്ത മകൾ അഭിരാമിയും (24), ഭർത്താവ് കണ്ണനുമാണ്​ (32) കാറിൽ ഉണ്ടായിരുന്നത്. ഇവർക്കും സ്കൂട്ടർയാത്രികനായ കോതമംഗലം കളരിക്കുടിയിൽ കെ.എസ്. ജിബിഷിനുമാണ് (40) പരിക്കേറ്റത്. സാരമായി പരിക്കേറ്റ അഭിരാമിയെയും കണ്ണനെയും തൊടുപുഴയിലെയും ജിബിഷിനെ കോലഞ്ചേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെവന്ന ലോറിയിൽ ഇടിച്ചു. നിയന്ത്രണംവിട്ട് തിരിഞ്ഞ കാറിലേക്ക് പിറകിൽനിന്ന് വന്ന പിക്അപ് ഇടിച്ചുകയറി. ഇതിനിടെ നിയന്ത്രണം നഷ്ടമായ ലോറി സ്കൂട്ടറിൽ തട്ടിയശേഷം സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു.

Tags:    
News Summary - Woman dies in road accident at shivamogga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.