ചെന്നൈ: 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ എങ്ങനെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ചെന്നൈ സൂപ്പർ കിങ്സിനോട് ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഫ്രാഞ്ചൈസിയുടെ പദ്ധതികളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വേർപിരിയുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് അദ്ദേഹം സി.എസ്.കെയെ അറിയിച്ചതായും ഇ.എസ്.പി.എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത അശ്വിനെ മെഗാ ലേലത്തിൽ 9.75 കോടി രൂപക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 2008 മുതൽ '15 വരെ സി.എസ്.കെ താരമായിരുന്ന അശ്വിന് സ്വന്തം തട്ടകത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു.
എന്നാൽ, ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് താരത്തെ ഇറക്കിയത്. 2009ന് ശേഷം 12ൽ കുറച്ച് മത്സരങ്ങൾ കളിക്കുന്ന ആദ്യ എഡിഷനായിരുന്നു ഇത് അശ്വിന്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടുണ്ട് സ്പിൻ ഓൾ റൗണ്ടറായ 38 കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.