സാൻ ഫെർണാണ്ടോ (ട്രിനിഡാഡ് ആന്റ് ടുബാഗോ): പാകിസ്താനെതിരെ ഒരു വിജയം എന്ന നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് വെസ്റ്റിൻഡീസ്. സ്വന്തം മണ്ണിൽ നടക്കുന്ന പരമ്പരയുടെ രണ്ടാം മത്സരത്തിൽ അഞ്ചു വിക്കറ്റ് ജയവുമായാണ് വിൻഡീസ് ആറു വർഷത്തിനു ശേഷം പാകിസ്താനെതിരെ തങ്ങളുടെ ആദ്യ ഏകദിന വിജയം സ്വന്തമാക്കിയത്. 2019 ഏകദിന ലോകകപ്പിലായിരുന്നു വെസ്റ്റിൻഡീസ് ഏറ്റവും ഒടുവിലായി പാകിസ്താനെ തോൽപിച്ചത്. ശേഷം, മൂന്നു തവണ ഇരുവരും മാറ്റുരച്ചുവെങ്കിലും വിൻഡീസിൽ നിന്നും വിജയം മാറിനിന്നു. ഒടുവിൽ സ്വന്തം മണ്ണിലേക്ക് പാക് പടയെ വിളിച്ചുവരുത്തിയായിരുന്നു മിന്നും വിജയം.
മഴ വെല്ലുവിളി ഉയർത്തിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഏഴ് വിക്കററ് നഷ്ടത്തിൽ 171റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെയായിരുന്നു വിൻഡീസ് ലക്ഷ്യം കണ്ടത്. ഡെക്‍വർത് ലൂയിസ് നിയമ പ്രകാരമായിരുന്നു വിധി നിർണയം. ഷായ് ഹോപ് (32), ഷെർഫാൻ റുഥർ ഫോഡ് (45), റോസ്റ്റൺ ചേസ് (49 നോട്ടൗട്ട്) എന്നിവർ വിൻഡീസിന് വിജയം എളുപ്പമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.