ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ സംബന്ധിച്ച അനിശ്ചിതത്വം തുടരവെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഐ.എസ്.എൽ ക്ലബുകളുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് എട്ട് ക്ലബുകളുടെ സി.ഇ.ഒമാർ പങ്കെടുക്കുന്ന യോഗം. ഫുട്ബാൾ ഫെഡറേഷനും ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലെ മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കാത്തതാണ് സീസൺ പ്രതിസന്ധിയിലാക്കിയത്. ഇത് ക്ലബുകളുടെ നിലനിൽപിനെത്തന്നെ ബാധിച്ചു. ഈ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരം തേടി കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സി, ജംഷഡ്പുർ എഫ്.സി, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി, പഞ്ചാബ് എഫ്.സി ടീമുകൾ സംയുക്തമായി എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് നാളെത്തെ യോഗം. ഐ.എസ്.എല്ലിന്റെ ഭാവിയിലെ അനിശ്ചിതത്വം ക്ലബുകളുടെ യൂത്ത് ടീമുകളെവരെ ബാധിച്ചിട്ടുണ്ട്. താരങ്ങളെയും പരിശീലകരെയും ഉൾപ്പെടുത്താനോ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.