ലിവർപൂൾ മുന്നേറ്റതാരം നൂനസ് അൽ ഹിലാലിലേക്ക്

ലിവർപൂൾ മുന്നേറ്റതാരം ഡാർവിൻ നൂനസ് സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസി‍യോ റൊമാനോ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൂനസ് ലിവർപൂൾ വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇപ്പോൾ ഈ വാർത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഫബ്രീസിയോയും സ്ഥിരീകരിച്ചിരിക്കുകയാണ്. ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയായെന്നും 53 മില്യൺ യൂറോക്ക് നൂനസ് സൗദിയിലെത്തിയേക്കുമെന്നും ഫബ്രീസിയോ റിപ്പോർട്ട് ചെയ്തു. എന്നാൽ താരവുമായുള്ള പേഴ്സണൽ എഗ്രിമെന്‍റ് ഇതുവരെ പൂർത്തിയായിട്ടില്ല.

ലാറ്റിനമേരിക്കയിലെ ഉറുഗ്വായുടെ മുന്നറ്റനിരയിലെ പകരം വെക്കാനില്ലാത്ത താരമാണ് 26 കാരനാ‍യ നൂനസ്.പെനറോളിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് നൂനസ് പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തിയത്. 2017 ൽ ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2019 ഓഗസ്റ്റിൽ, ക്ലബ് റെക്കോർഡ് തുകയ്ക്ക് അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ് അൽമേരിയയിൽ ചേർന്നു. 2020 ൽ ബെൻഫിക്ക അദ്ദേഹത്തെ ടീമിലെത്തിച്ചു. തുടർന്ന് 2022 ൽ 75 മില്യൺ യൂറോ നൽകി ലിവർപൂൾ അദ്ദേഹത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു. ലിവർപൂളിനൊപ്പം പ്രീമിയർ ലീഗടക്കമുള്ള മേജർ കിരീട നേട്ടങ്ങളിലെല്ലാം നൂനസ് ചെങ്കുപ്പായക്കാർക്ക് കരുത്തായി.

സ​ൺ ഹ്യൂ​ങ് മി​ൻ ലോ​സ് ആ​ഞ്ജ​ല​സി​ൽ

ലോ​സ് ആ​ഞ്ജ​ല​സ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബാ​യ ടോ​ട്ട​ൻ​ഹാം ഹോ​ട്സ്പ​ർ വി​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ സൂ​പ്പ​ർ താ​രം സ​ൺ ഹ്യൂ​ങ് മി​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ. ലോ​സ് ആ​ഞ്ജ​ല​സ് എ​ഫ്.​സി​ക്ക് വേ​ണ്ടി​യാ​ണ് 33കാ​ര​ൻ എം.​എ​ൽ.​എ​സി​ൽ ക​ളി​ക്കു​ക. പ​തി​റ്റാ​ണ്ടി​ല​ധി​കം ടോ​ട്ട​ൻ​ഹാ​മി​ൽ ക​ളി​ച്ച സ്ട്രൈ​ക്ക​ർ നാ​ല് ദി​വ​സം മു​മ്പാ​ണ് ക്ല​ബ് വി​ടു​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ബി.​എം.​ഒ സ്റ്റേ​ഡി​യ​ത്തി​ൽ ലോ​സ് ആ​ഞ്ജ​ല​സും ടൈ​ഗ്ര​സും ത​മ്മി​ൽ ന​ട​ന്ന ലീ​ഗ്സ് ക​പ്പ് മ​ത്സ​രം കാ​ണാ​ൻ ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്നു സ​ൺ ഹ്യൂ​ങ്. 

Tags:    
News Summary - Liverpool forward Nunes joins Al Hilal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.