പോർട്ടോ (പോർചുഗൽ): ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്.സിയുടെ മുൻ പരിശീലകനും പോർചുഗലിന്റെ അന്താരാഷ്ട്ര താരവുമായിരുന്ന ജോർജ് കോസ്റ്റ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചതെന്ന് കോസ്റ്റ നിലവിൽ സ്പോർട്ടിങ് ഡയറക്ടറായ എഫ്.സി പോർട്ടോ ക്ലബ് അറിയിച്ചു. 2018-20ൽ മുംബൈ സിറ്റിയുടെ പരിശീലകനായിരുന്നു. പോർട്ടോ ക്ലബ്ബിനായി 383 മത്സരങ്ങൾ കളിച്ച സെന്റർ ബാക്ക് എട്ട് ലീഗ് ക്ലബ്, 2003ലെ യുവേഫ കപ്പ്, 2004ലെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുയർത്തി. 1992-2002ൽ പോർചുഗീസ് ടീമിനായി 50 മത്സരങ്ങളിലും ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.