ലിവർപൂൾ മുന്നേറ്റതാരം നൂനസ് അൽ ഹിലാലിലേക്ക്
text_fieldsലിവർപൂൾ മുന്നേറ്റതാരം ഡാർവിൻ നൂനസ് സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൂനസ് ലിവർപൂൾ വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇപ്പോൾ ഈ വാർത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഫബ്രീസിയോയും സ്ഥിരീകരിച്ചിരിക്കുകയാണ്. ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയായെന്നും 53 മില്യൺ യൂറോക്ക് നൂനസ് സൗദിയിലെത്തിയേക്കുമെന്നും ഫബ്രീസിയോ റിപ്പോർട്ട് ചെയ്തു. എന്നാൽ താരവുമായുള്ള പേഴ്സണൽ എഗ്രിമെന്‍റ് ഇതുവരെ പൂർത്തിയായിട്ടില്ല.
ലാറ്റിനമേരിക്കയിലെ ഉറുഗ്വായുടെ മുന്നറ്റനിരയിലെ പകരം വെക്കാനില്ലാത്ത താരമാണ് 26 കാരനായ നൂനസ്.പെനറോളിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് നൂനസ് പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തിയത്. 2017 ൽ ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2019 ഓഗസ്റ്റിൽ, ക്ലബ് റെക്കോർഡ് തുകയ്ക്ക് അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ് അൽമേരിയയിൽ ചേർന്നു. 2020 ൽ ബെൻഫിക്ക അദ്ദേഹത്തെ ടീമിലെത്തിച്ചു. തുടർന്ന് 2022 ൽ 75 മില്യൺ യൂറോ നൽകി ലിവർപൂൾ അദ്ദേഹത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു. ലിവർപൂളിനൊപ്പം പ്രീമിയർ ലീഗടക്കമുള്ള മേജർ കിരീട നേട്ടങ്ങളിലെല്ലാം നൂനസ് ചെങ്കുപ്പായക്കാർക്ക് കരുത്തായി.
സൺ ഹ്യൂങ് മിൻ ലോസ് ആഞ്ജലസിൽ
ലോസ് ആഞ്ജലസ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്സ്പർ വിട്ട ദക്ഷിണ കൊറിയൻ സൂപ്പർ താരം സൺ ഹ്യൂങ് മിൻ മേജർ ലീഗ് സോക്കറിൽ. ലോസ് ആഞ്ജലസ് എഫ്.സിക്ക് വേണ്ടിയാണ് 33കാരൻ എം.എൽ.എസിൽ കളിക്കുക. പതിറ്റാണ്ടിലധികം ടോട്ടൻഹാമിൽ കളിച്ച സ്ട്രൈക്കർ നാല് ദിവസം മുമ്പാണ് ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി ബി.എം.ഒ സ്റ്റേഡിയത്തിൽ ലോസ് ആഞ്ജലസും ടൈഗ്രസും തമ്മിൽ നടന്ന ലീഗ്സ് കപ്പ് മത്സരം കാണാൻ ഗാലറിയിലുണ്ടായിരുന്നു സൺ ഹ്യൂങ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.