ഇൻസ്റ്റഗ്രാം ഇടക്കിടെ പുതിയ ഫീച്ചറുകൾ പുറത്തിറക്കാറുണ്ട്. ഇപ്പോൾ റീപോസ്റ്റ്, ഫ്രൻഡ്സ് ടാബ് എന്നീ പുതിയ രണ്ട് ഫീച്ചറുകൾ കൂടി ഇറങ്ങിയിരിക്കുകയാണ്. ഇതുവരെ നിങ്ങൾക്ക് മറ്റൊരാളുടെ ഉള്ളടക്കം നിങ്ങളുടെ സ്റ്റോറികളിലൂടെ മാത്രമേ പങ്കിടാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ഇനി മുതൽ മറ്റുള്ളവരുടെ റീലുകളും പോസ്റ്റുകളും നിങ്ങളുടെ അക്കൗണ്ടിൽ പങ്കിടാൻ റീപോസ്റ്റ് ഓപ്ഷനിലൂടെ സാധിക്കും.
അത് ഒരു സാധാരണ പോസ്റ്റ് പോലെ നിങ്ങളുടെ ഫോളോവേഴ്സിന്റെ ഫീഡുകളിൽ ദൃശ്യമാവുകയും ചെയ്യും. അതായത് മറ്റുള്ളവർ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നത് നമ്മുടെ അക്കൗണ്ടിൽ റീ പോസ്റ്റ് ചെയ്യാം. പബ്ലിക് റീലുകളുടെയും പോസ്റ്റുകളുടെയും താഴെ ലൈക്ക്, കമന്റ് ഐക്കണുകൾക്ക് ശേഷം ശേഷമാണ് റീ പോസ്റ്റ് ഐക്കൺ കാണുക. ഐക്കണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ആ റീലോ പോസ്റ്റോ റീ പോസ്റ്റ് ആവുകയും ഉപയോക്താവിന്റെ ഫോളോവേഴ്സിന് അവ കാണാൻ സാധിക്കുകയും ചെയ്യും.
റീ പോസ്റ്റ് ചെയ്യുന്ന ഓരോ ഇനവും നിങ്ങളുടെ പ്രൊഫൈലിലെ പ്രത്യേക ‘റീപോസ്റ്റ്’ ടാബിൽ ദൃശ്യമാകും. ഇതിൽ നിങ്ങളുടെ ചിന്തകൾ പങ്കുവെക്കാനും ഫ്രൻഡ്സിനെ ടാഗ് ചെയ്യാനും സാധിക്കും. ഇത് റിമൂവ് ചെയ്യാൻ റീ പോസ്റ്റ് ഓപ്ഷൻ വീണ്ടും ക്ലിക്ക് ചെയ്താൽ മതി. യഥാർഥ ഉള്ളടക്ക സ്രഷ്ടാവിന് പൂർണ ക്രെഡിറ്റും റീ പോസ്റ്റ് ഒാപ്ഷനിലൂടെ ലഭിക്കും.
ഈ ഫീച്ചര്‍ ഡിസേബ്ള്‍ ചെയ്യാനും കഴിയും. ഇതിനായി പ്രൊഫൈലില്‍ പോയി വലതുവശത്ത് കാണുന്ന ഡ്രോപ് ഡൗൺ മെനുവിൽ ക്ലിക്ക് ചെയ്യുക. ഷെയറിങ് ആന്‍ഡ് റീയൂസ് എന്ന ഓപ്ഷനുണ്ട്. റീപോസ്റ്റ് ഓൺ പോസ്റ്റ്സ് ആൻഡ് റീൽസ് എന്ന ഓപ്ഷൻ ഡിസേബ്ള്‍ ചെയ്യുക. അപ്പോള്‍ പോസ്റ്റുകള്‍ മറ്റുള്ളവർക്ക് റീ പോസ്റ്റ് ചെയ്യാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.