പ്രതീകാത്മക ചിത്രം

റോബോട്ടും ഇനി മനുഷ്യ കുഞ്ഞുങ്ങളെ പ്രസവിക്കും; പുതിയ സാങ്കേതിക വിദ്യ കൈവ ടെക്നോളജിയുടെ പണിപ്പുരയിൽ

ഹ്യുമനോയിഡ് റോബോർട്ടുകളെ നിത്യ ജീവിതത്തിലെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ പരീക്ഷിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ മനുഷ്യന് ആലോചിക്കാൻ കഴിയുന്നതിനപ്പുറത്തേക്കാണ് റോബോർട്ടുകളെ പരീക്ഷണം നടത്തിയിരിക്കുന്നത്. റോബോർട്ടുകൾ പ്രസവിക്കുന്ന ഒരു കാലത്തെക്കുറിച്ച് നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? എന്നാൽ ഉടനെ അത് സംഭവിക്കും.

ഗര്‍ഭിണിയാകാന്‍ കഴിവുള്ള റോബോട്ടിനെ 2026-ല്‍ പുറത്തിറക്കുമെന്നാണ് കൈവ ടെക്നോളജിയുടെ സ്ഥാപകന്‍ ഡോ. ഷാങ് ക്യുഫെങ് ബെയ്ജിങ്ങില്‍ നടക്കുന്ന ലോക റോബോട്ട് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചത്. കൈവ ടെക്നോളജിയുടെ ഈ പ്രഖ്യാപനം ആരോഗ്യ രംഗത്തുൾപ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

കൃത്രിമ ഗർഭപാത്രം ഉപയോഗിച്ചാണ് ഈ ഹ്യൂമനോയിഡ് റോബോട്ടുകഗൾ പ്രവർത്തിക്കുന്നത്. ഇത് ഒരു യഥാർഥ ഗർഭധാരണത്തെ അനുകരിക്കുന്നു. അതായത് പത്ത് മാസത്തെ ഗർഭകാലം മുഴുവൻ ഭ്രൂണത്തെ വഹിക്കാനും ഒരു കുഞ്ഞിന് ജന്മം നൽകാനും റോബോട്ടിന് സാധിക്കും. കൃത്രിമ അമ്നിയോട്ടിക് ദ്രാവകവും ഗർഭധാരണം മുതൽ ജനനം വരെ ഭ്രൂണത്തിന്‍റെ വളർച്ചക്ക് ആവശ്യമായ പോഷക വിതരണ സംവിധാനവും ഇതിൽ ഉൾപ്പെടുന്നു.

ഗർഭം ധരിക്കാൻ കഴിയാത്തവർക്ക് പ്രത്യാശ നൽകുന്നതാണ് ഈ പരീക്ഷണം. ഈ മുന്നേറ്റം വന്ധ്യതാ ചികിത്സകൾ, പ്രത്യുൽപാദന വൈദ്യശാസ്ത്രം, ശാസ്ത്രീയ ഗവേഷണം എന്നിവയെ പോലും മാറ്റിമറിക്കും. 1,00,000 യുവാന്‍(ഏകദേശം 12 ലക്ഷം) ആയിരിക്കും റോബോട്ടിന്റെ വില.

ഗര്‍ഭസ്ഥ ശിശു ഒരു കൃത്രിമ ഗര്‍ഭപാത്രത്തിനുള്ളില്‍ വളരുകയും ഒരു ട്യൂബ് വഴി പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഗവേഷകർ പുറത്തുവിട്ടിട്ടില്ല. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. ഷാങ് ക്യുഫെങ്ങിന്‍റെ നേതൃത്വത്തിലുള്ള ഗ്വാങ്ഷോ ആസ്ഥാനമായുള്ള കൈവ ടെക്നോളജിയാണ് റോബോട്ട് വികസിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2026 ആകുമ്പോഴേക്കും ഒരു അമ്മയിൽ നിന്നല്ല പകരം ഒരു യന്ത്രത്തിൽ നിന്ന് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത് നമുക്ക് കാണാൻ കഴിയുമെന്നാണ് ഗവേഷകൻ പറയുന്നത്

Tags:    
News Summary - China Kaiwu Technology plans worlds first pregnancy humanoid robot using artificial womb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.