വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമുകൾക്ക് സമാനമായി വാട്സ്ആപ്പിലും കാളുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഉപയോഗിക്കാനാകുന്ന വിധമാണ് കമ്പനി പുതിയ സംവിധാനമൊരുക്കിയത്. സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേതിനു സമാനമായി മീറ്റിങ്ങുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാനും നിശ്ചിത സമയത്ത് അംഗങ്ങള്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും ഇതുവഴി സാധിക്കുന്നു.
നിശ്ചിത സമയത്ത് ഗ്രൂപ്പ് കാളോ വ്യക്തിഗത കാളോ ഷെഡ്യൂള്‍ ചെയ്ത് വെക്കാം. വിഡിയോ കാളിന്റെയോ വോയ്‌സ് കാളിന്റെയോ ഭാഗമാകുന്ന ഉപയോക്താക്കൾക്ക് നേരത്തെ തന്നെ നോട്ടിഫിക്കേഷൻ മെസേജ് ലഭിക്കും. ഇതനുസരിച്ച് തത്സമയം പങ്കെടുക്കാം. കാളിനിടെ തനിക്ക് സംസാരിക്കാനുണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് 'കൈ ഉയർത്തി' അറിയിക്കാനും റിയാക്ഷനുകള്‍ പങ്കുവെക്കാനും ഉപയോക്താവിന് സാധിക്കും.
ഫോണ്‍ കാളുകള്‍ എളുപ്പത്തിൽ കൈകാര്യം ചെയ്യാനായി യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും മെറ്റ അറിയിച്ചു. ഉദാഹരണത്തിന് കാള്‍സ് ടാബില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ച ഫോണ്‍ കാളുകള്‍ കാണാനാവും. ഗ്രൂപ്പ് കാള്‍ ആണെങ്കില്‍ ആരെല്ലാം പങ്കെടുക്കുന്നുണ്ടെന്നും അറിയാം. ആഗോള തലത്തിലുള്ള ഉപയോക്താക്കള്‍ക്ക് ഘട്ടംഘട്ടമായി പുതിയ ഫീച്ചർ ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.