ലബനാനിൽ യു.എൻ സമാധാന സേനക്കരികെ ഗ്രനേഡ് വർഷവുമായി ഇസ്രായേൽ; ഗസ്സയിൽ 24 മണിക്കൂറിനിടെ കൊന്നുതീർത്തത് 113 പേരെ

ബെയ്റൂത്ത്: ദക്ഷിണ ​ലബനാനിൽ ഇസ്രായേൽ ​അതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ച യു.എൻ സമാധാന സേനക്കു സമീപം ഗ്രനേഡ് വർഷിച്ച് ഇസ്രായേൽ. പ്രദേശത്ത് റോഡിലെ തടസ്സം നീക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ആർക്കും പരിക്കില്ല. നാല് ഗ്രനേഡുകൾ പതിച്ചതിൽ ഒന്ന് 20 മീറ്റർ അടുത്തും മൂന്നെണ്ണം 100 മീറ്റർ അകലെയുമായിരുന്നു. മുകളിൽ ഡ്രോൺ നിരീക്ഷണവുമുണ്ടായി. ​പ്രദേശത്ത് റോഡ് തടസ്സം നീക്കാനെത്തുന്ന വിവരം നേരത്തെ ഇസ്രായേൽ സേനയെ അറിയിച്ചിരുന്നതായി യു.എൻ അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേർന്ന യു.എൻ രക്ഷാസമിതി യോഗം അടുത്ത വർഷാവസാനത്തോടെ ലബനാനിൽ യു.എൻ സമാധാന സേനയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. 

അതേസമയം, ഗസ്സയിൽ കൂട്ടക്കുരുതിയും പട്ടിണി മരണവും തുടരുകയാണ് ഇസ്രായേൽ.  പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ ഇസ്രായേൽ ഭീകരത തുടരുന്ന ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 113 പേർ. കൊടുംപട്ടിണി മൂലം ആറു ഫലസ്തീനികൾ കൂടി ഗസ്സയിൽ മരണത്തിന് കീഴടങ്ങിയ ദിനത്തിലാണ് കര, വ്യോമാക്രമണങ്ങൾ തകൃതിയാക്കി ഇസ്രായേൽ നരഹത്യ.

ഭക്ഷണം കാത്തുനിൽക്കുന്നവരെയടക്കം 44 പേരെയാണ് ബുധനാഴ്ച പകലിൽ മാത്രം ഇസ്രായേൽ സേന കൊലപ്പെടുത്തിയത്. 10 ലക്ഷം ഫലസ്തീനികൾ കഴിയുന്ന ഗസ്സ സിറ്റിയിൽ മാത്രം 33 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കൻ ഗസ്സയിലും കനത്ത ആക്രമണം തുടരുകയാണ്. ശൈഖ് റദ്‍വാൻ പ്രദേശത്ത് ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു.

അതിനിടെ, ഗസ്സ ലക്ഷ്യമാക്കി സ്പാനിഷ് നഗരമായ ബാഴ്സലോണയിൽനിന്ന് പുറപ്പെട്ട സുമുദ് ​േഫ്ലാട്ടിലക്കു നേരെ ഇസ്രായേൽ ഭീഷണി ഉയർന്ന സാഹചര്യത്തിൽ യാത്രികർ ആഗോള സഹായം തേടി. 

Tags:    
News Summary - Israeli attacks kill 113 in Gaza over past 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.