യു.കെ എഫ്35 ബി യുദ്ധ വിമാനം
യു കെ റോയൽ എയർഫോഴ്സിലെ യുദ്ധ വിമാനം എഫ്35 ബി സാങ്കേതിക തകരാറിനെ തുടർന്ന് ജപ്പാനിലെ കഗോഷിമയിൽ അടിയന്തര ലാൻഡിങ് നടത്തി. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ പറക്കലിനിടെ സാങ്കേതിക തകരാറുണ്ടായി ജെറ്റ് ലാൻഡിങ് നടത്തുന്നത്.
ജൂൺ14ന് യു.കെയിൽ നിന്ന് ആസ്ട്രേലിയയിലേക്ക് പറക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈഡ്രോളിക് തകരാറിനെ തുടർന്ന് വിമാനം ലാൻഡിങ് നടത്തിയിരുന്നു. ഒരു മാസത്തോളം വിമാനത്താവളത്തിൽ തങ്ങിയ ശേഷം യു.കെയിൽ നിന്ന് വിദഗ്ദർ എത്തി തകരാർ പരിഹരിച്ച ശേഷമാണ് തിരികെ പറന്നത്.
നിലവിൽ ഇൻഡോ-പസിഫിക് മേഖലയിൽ പ്രവർത്തിക്കുന്ന ജെറ്റ് അടുത്തിടെ ഇന്ത്യൻ നേവിയുമായി ചേർന്ന് സംയുക്ത വ്യോമാഭ്യാസത്തിലേർപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.