തെൽ അവിവ്: പശ്ചിമേഷ്യയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇറാനെതിരായ നീക്കങ്ങളിൽ സഹായിച്ച 12,000 ചിത്രങ്ങൾ നൽകിയതിന് സമാനമായ പ്രവർത്തനം നടത്തുന്നതാകും ഒഫെക് 19 എന്ന പുതിയ ഉപഗ്രഹമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
സമീപ വർഷങ്ങളിൽ നിരവധി ഉപഗ്രഹങ്ങളാണ് ഇസ്രായേൽ ബഹിരാകാശത്തെത്തിച്ചത്. ഇസ്രായേൽ എയ്റോ സ്പേസ് ഇൻഡസ്ട്രീസ് കമ്പനി ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവക്കൊപ്പം ഉപഗ്രഹങ്ങളും വൻതോതിൽ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്. മധ്യ ഇസ്രായേലിലെ പാൽമാഹിം വ്യോമകേന്ദ്രത്തിൽനിന്നാണ് ചൊവ്വാഴ്ച വിക്ഷേപിച്ചത്. ഇതിന്റെ ആദ്യരൂപമായ ഒഫെക് 16 2023ൽ വിക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.