ദേശീയ സീനിയർ ബാസ്കറ്റ്ബാൾ; കേരള ടീമുകൾക്ക് ജയത്തുടക്കം
text_fieldsദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് വനിത വിഭാഗത്തിൽ കേരളം-ഗുജറാത്ത് മത്സരത്തിൽനിന്ന്
ചെന്നൈ: ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരംഭിച്ച 75ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ, വനിത ടീമുകൾ ജയത്തോടെ തുടങ്ങി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ വനിതകൾ 91-22ന് ഗുജറാത്തിനെ തറപറ്റിച്ചപ്പോൾ, പുരുഷന്മാർ പശ്ചിമ ബംഗാളിനെ 80-79ന് പരാജയപ്പെടുത്തി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാന സെക്കൻഡിൽ ആരോൺ ബ്ലെസ്സൺ നേടിയ രണ്ട് പോയന്റിലൂടെയായിരുന്നു കേരള പുരുഷന്മാരുടെ ജയം. വനിതകളിൽ ജയലക്ഷ്മി 15 പോയന്റുമായി ടോപ് സ്കോററായി. അക്ഷയ ഫിലിപ്, സൂസൻ ഫ്ലോറന്റീന എന്നിവർ 14 വീതം നേടി. പുരുഷന്മാരിൽ സെജിൻ മാത്യു 23 പോയന്റുമായി ടോപ് സ്കോററായി. ജിഷ്ണു ജി. നായർ 15 പോയന്റ് നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

