ദേശീയ യൂത്ത് ബാസ്കറ്റ്ബാൾ: കേരള വനിതകൾ സെമിയിൽ
text_fieldsദേശീയ യൂത്ത് ബാസ്കറ്റ്ബാളിലെ കേരളം-രാജസ്ഥാൻ മത്സരത്തിൽനിന്ന്
കൊൽക്കത്ത: 39ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ സെമി ഫൈനലിൽ പ്രവേശിച്ചു. കൊൽക്കത്തയിലെ ഹൗറ സാബുജ് സതി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാനെ 76-38 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സെമി ബർത്ത് ഉറപ്പിച്ചത്.
21 പോയന്റമായി ആർത്തിക കേരളത്തിന്റെ ടോപ് സ്കോററായി. വൈഗ 19ഉം ദിയ ബിജു14 പോയന്റും സ്വന്തമാക്കി. രാജസ്ഥാനുവേണ്ടി ജയ ദധിച്ച് 13 പോയന്റ് നേടി. തമിഴ്നാട് - ഗുജറാത്ത് മത്സരത്തിലെ ജേതാക്കളുമായാണ് സെമിയിൽ കേരളം ഏറ്റുമുട്ടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.