Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗസ്റ്റിൽ യു.പി.ഐ ഇടപാടുകളിൽ റെക്കോഡ്

text_fields
bookmark_border
ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന​ത് 2451 കോ​ടി യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ
https://www.madhyamam.com/tags/upi-transactions
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​മെ​ന്റ് രം​ഗ​ത്തെ ജ​ന​പ്രി​യ സം​വി​ധാ​ന​മാ​യ യൂ​നി​ഫൈ​ഡ് പേ​മെ​ന്റ്‌​സ് ഇ​ന്റ​ർ​ഫേ​സ് (യു.​പി.​ഐ) വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ൾ ആ​ഗ​സ്റ്റി​ൽ റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ൽ. നാ​ഷ​ന​ൽ പേ​മെ​ന്റ്‌​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ.​പി.​സി.​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​ഗ​സ്റ്റി​ൽ 2451 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്.

ജൂ​ലൈ​യി​ൽ ഇ​ത് 2366 കോ​ടി​യാ​യി​രു​ന്നു. ജൂ​ണി​ൽ 2272 കോ​ടി​യും മേ​യി​ൽ 2320 കോ​ടി​യു​മാ​യി​രു​ന്നു ഇ​ട​പാ​ടു​ക​ൾ. അ​തേ​സ​മ​യം, ഇ​ട​പാ​ടു​ക​ളു​ടെ മൊ​ത്തം മൂ​ല്യം ആ​ഗ​സ്റ്റി​ൽ 29.82 ല​ക്ഷം കോ​ടി ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റി​ലെ 24.85 ല​ക്ഷം കോ​ടി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 20 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 22 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റി​ൽ 1963 കോ​ടി ഇ​ട​പാ​ടു​ക​ളാ​യി​രു​ന്നു ന​ട​ന്ന​ത്.

യു.​പി.​ഐ ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം ഈ ​വ​ർ​ഷം മേ​യി​ലും ജൂ​ലൈ​യി​ലും 29.9 ല​ക്ഷം കോ​ടി എ​ന്ന റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. ആ​ഗ​സ്റ്റി​ൽ മൂ​ല്യ​ത്തി​ൽ നേ​രി​യ ഇ​ടി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ര​ക്ഷാ​ബ​ന്ധ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ൽ വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ളും ചെ​റി​യ തു​ക​യു​ടെ സ​മ്മാ​ന ഇ​ട​പാ​ടു​ക​ളും വ​ർ​ധി​പ്പി​ച്ച​താ​യി കാ​ഷ്ഫ്രീ പേ​മെ​ന്റ്സ് സ​ഹ​സ്ഥാ​പ​ക​ൻ റീ​ജു ദ​ത്ത പ​റ​ഞ്ഞു.

ഇന്ത്യക്ക് പുറത്ത് യു.എ.ഇ, സിംഗപ്പൂർ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ ജനപ്രിയ ഡെസ്റ്റിനേഷനുകൾ ഉൾപ്പെടെ 11 രാജ്യങ്ങളിൽ യു.പി.ഐ നിലവിൽ പ്രവർത്തനക്ഷമമാണ്. എന്നാൽ, ഇവിടെ കാർഡുകളും പണവും പൂർണമായും ഒഴിവാക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.

ഒരു രാജ്യത്ത് യു.പി.ഐ "ലൈവ്" ആണ് എന്നത് കൊണ്ട് മാത്രം ഇന്ത്യൻ യാത്രികർക്ക് അവിടെയുള്ള കടകളിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാൻ കഴിയണമെന്നില്ല. ചില രാജ്യങ്ങളിൽ യു.പി.ഐ മർച്ചന്‍റ് പേയ്മെന്റുകളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള പണമിടപാടുകൾക്ക് (Cross-border money transfers) മാത്രമുള്ളതാണ്. മറ്റ് ഇടപാടുകൾ സാധ്യമാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story