പൊതുമേഖല ബാങ്ക് ലയനം: പ്രധാനമന്ത്രി യോഗം വിളിക്കുന്നു
text_fieldsകൊച്ചി: രാജ്യത്തെ 12 പൊതുമേഖല ബാങ്കുകളിൽ ചിലത് ലയിപ്പിക്കുന്നത് സംബന്ധിച്ച അഭ്യൂഹം ശക്തമാകുന്നതിനിടെ, പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ബാങ്ക് മേധാവികളുടെയും യോഗം വിളിക്കുന്നു. താമസിയാതെ ചേരുന്ന യോഗത്തിൽ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതും പൊതുമേഖല ബാങ്കുകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ പരിധി ഉയർത്തുന്നതും പരിഗണന വിഷയങ്ങളാണെന്ന് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
ബാങ്കുകളിൽ നടപ്പാക്കേണ്ട മാറ്റങ്ങൾ തീരുമാനിക്കാൻ രൂപവത്കരിച്ച മന്ത്രിതല സമിതിയുടെ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. പ്രധാനമന്ത്രിയുടെ യോഗംകൂടി കഴിയുന്നതോടെ അടുത്ത ബജറ്റിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.
ചെറിയ ബാങ്കുകളായ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ സ്വകാര്യവത്കരിക്കുകയോ പുനഃസംഘടിപ്പിക്കുകയോ വേണമെന്ന് നിതി ആയോഗ് കേന്ദ്ര സർക്കാറിന് ഉപദേശം നൽകിയിട്ടുണ്ട്. മറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ എന്നിവയിൽ ലയിപ്പിക്കുന്ന പദ്ധതിയാണ് ആലോചനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

