Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് ദിവസം പ്രവൃത്തി ദിനം മുതൽ പി.എൽ.ഐ പിൻവലിക്കൽ വരെ: ഇന്നത്തെ ബാങ്ക് പണിമുടക്കിന്‍റെ കാരണങ്ങൾ

text_fields
bookmark_border
അഞ്ച് ദിവസം പ്രവൃത്തി ദിനം മുതൽ പി.എൽ.ഐ പിൻവലിക്കൽ വരെ: ഇന്നത്തെ ബാങ്ക് പണിമുടക്കിന്‍റെ കാരണങ്ങൾ
cancel

ബാങ്കിങ് ജീവനക്കാർ പ്രതിനിധീകരിക്കുന്ന യുനൈറ്റഡ് ഫോറം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാജ്യ വ്യാപകമായി ബാങ്കിങ് പണി മുടക്ക് നടത്തുകയാണ്. ഇതിനുപുറമെ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കും കടക്കുമെന്ന് യൂനിയനുകൾ അറിയിച്ചിരിക്കുകയാണ്.

പ്രധാന ആവശ്യങ്ങൾ എന്തൊക്കെയാണ്?

ബാങ്കിങ് പ്രവൃത്തിദിനം അഞ്ച് ആക്കുക , സർക്കാർ പരിഷ്കരിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി പിൻവലിക്കുക, ഉഭയകക്ഷി ചർച്ചകളിലൂടെ ഇൻസെന്റീവ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുക, ബാക്കി നിൽക്കുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങളാണ് സംഘടനകൾക്കുള്ളത്.

അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണ്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ തയ്യാറാണെങ്കിൽ എല്ലാ ശനിയാഴ്ചയും അവധിയായി പ്രഖ്യാപിക്കാമെന്ന കരാർ രണ്ട് വർഷം മുമ്പ് ധനമന്ത്രാലയത്തിന്‍റെ പരിഗണനക്ക് സമർപ്പിച്ചെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. റിസർവ് ബാങ്ക്, എൽ.ഐ.സി, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം അഞ്ച് ദിവസത്തെ പ്രവൃത്തി ദിനമാണ് ഉള്ളതെന്ന് യൂനിയനുകൾ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - reason behind bank strike
Next Story