2,000 രൂപ നോട്ടുകളിൽ 98.18 ശതമാനം തിരിച്ചെത്തി
text_fieldsrepresentational Images
മുംബൈ: പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 98.18 ശതമാനം തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ). ബാക്കി 6,471 കോടി ജനങ്ങളുടെ കൈയിലാണ്. 2023 മേയ് 19നാണ് ആർ.ബി.ഐ 2,000 രൂപ നോട്ടുകൾ പിൻവലിച്ചത്. 3.56 ലക്ഷം കോടിയായിരുന്നു അന്ന് ഈ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നത്.
എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും 2023 ഒക്ടോബർ ഏഴുവരെ 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സൗകര്യമുണ്ടായിരുന്നു. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫിസുകളിൽ ഇപ്പോഴും ഈ സംവിധാനമുണ്ട്. പോസ്റ്റ് ഓഫിസുകൾ മുഖേന 2000 രൂപ നോട്ടുകൾ ആർ.ബി.ഐയുടെ ഇഷ്യു ഓഫിസുകളിലേക്കയച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് വരവ് വെക്കാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.