Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ എയർ പൈലറ്റുമാരുടെ ശമ്പളം 20 ശതമാനം വരെ വർധിപ്പിക്കും; വാർഷിക അവധി 42

text_fields
bookmark_border
ആകാശ എയർ പൈലറ്റുമാരുടെ ശമ്പളം 20 ശതമാനം വരെ വർധിപ്പിക്കും; വാർഷിക അവധി 42
cancel

വിമാനങ്ങളുടെ എണ്ണവും സർവിസുകളുടെ വിപുലീകരണത്തിന്‍റെയും ഭാഗമായി, പൈലറ്റുമാരുടെ ശമ്പളം 20 ശതമാനം വരെ വർധിപ്പിക്കാനും, പ്രതിമാസ പറക്കൽ സമയം 50 മണിക്കൂറായി ഉയർത്താനും കുറഞ്ഞത് 42 ദിവസത്തെ വാർഷിക അവധി നൽകാനും ആകാശ എയർ തീരുമാനിച്ചു. പരിഷ്കാരങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിനുപുറമെ, ഒരു മാസത്തെ കുറഞ്ഞ പ്രതിമാസ പറക്കൽ സമയം 50 മണിക്കൂറായി ഉയർത്തും.

നാല് വർഷം മാത്രം പഴക്കമുള്ള കമ്പനിക്ക് നിലവിൽ 45 ബോയിങ് 737 മാക്സ് വിമാനങ്ങളും 800ലധികം പൈലറ്റുമാരുമാണുള്ളത്. പൈലറ്റുമാർക്ക് ജോലി ചെയ്യുന്നതിൽ കൂടുതൽ ചോയ്സുകൾ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പൈലറ്റുമാർ തിരഞ്ഞെടുക്കുന്ന ഫ്ലെക്സി-ചോയ്സുകൾ അനുസരിച്ച് ഈ ദിവസങ്ങളുടെ എണ്ണം വീണ്ടും വർധിച്ചേക്കും.

പൈലറ്റുമാർക്ക് '25/9', '6-2-6-3' എന്നീ വർക്ക് പാറ്റേണുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുമെന്നും വൃത്തങ്ങൾ പറഞ്ഞു. '25/9' പാറ്റേൺ എന്നാൽ ഒരു മാസം 25 പ്രവൃത്തി ദിവസങ്ങളും 9 ദിവസത്തെ ഉറപ്പായ അവധിയുമാണ്. '6-2-6-3' എന്നത് 6 ദിവസം ജോലിയും 2 ദിവസം അവധിയും, വീണ്ടും 6 ദിവസം ജോലിയും 3 ദിവസം അവധിയും എന്ന രീതിയാണ് സൂചിപ്പിക്കുന്നത്.

ബുധനാഴ്ച നടന്ന ഒരു യോഗത്തിൽ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഡയറക്ടർ ക്യാപ്റ്റൻ സങ്കേത് ലിമയ ആണ് പൈലറ്റുമാരെ ഈ മാറ്റങ്ങളെക്കുറിച്ച് അറിയിച്ചത്. എന്നാൽ ഈ വിഷയത്തിൽ ആകാശ എയർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൈലറ്റുമാർക്കിടയിലെ ജോലിഭാരത്തെയും ക്ഷീണത്തെയും കുറിച്ചുള്ള ചർച്ചകൾ വ്യോമയാന മേഖലയിൽ സജീവമായിരിക്കുന്ന സമയത്താണ് എയർലൈനിന്‍റെ പുതിയ തീരുമാനങ്ങൾ വന്നിരിക്കുന്നത്. 2022 ആഗസ്റ്റിലാണ് ആകാശ എയർ തങ്ങളുടെ വാണിജ്യ സർവിസുകൾ ആരംഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - akasa airline pilot salary hike
Next Story