Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചൂട് താങ്ങാനാവാതെ ഏലം

ചൂട് താങ്ങാനാവാതെ ഏലം

text_fields
bookmark_border
ചൂട് താങ്ങാനാവാതെ ഏലം
cancel

വേനൽ കനത്തതോടെ ഹൈറേഞ്ചിലെ ഏലം കർഷകർ നിലനിൽപ് ഭീഷണിയിൽ. തുലാവർഷത്തിന്റെ പിന്മാറ്റവേള മുതൽ പകൽ താപനിലയിൽ അനുഭവപ്പെട്ട്‌ തുടങ്ങിയ വർധന അത്യന്തം രൂക്ഷമായതോടെ ഏലം കൃഷി നാശത്തെ അഭിമുഖീകരിക്കുന്നു. ചെടികൾക്ക്‌ ജീവൻ നിലനിർത്താൻ ജലസേചനത്തിന്‌ കൃത്രിമ മാർഗങ്ങൾ ആരായുകയാണ്‌ ഉൽപാദകർ. മാർച്ചിലേക്ക് കടന്ന അവസരത്തിൽതന്നെ ചൂട്‌ ഇത്രമാത്രം ഉയർന്ന സാഹചര്യത്തിൽ മുന്നിലുള്ള രണ്ട്‌ മാസം സ്ഥിതി എന്താവുമെന്ന ആശങ്കയിലാണ്‌ തോട്ടം മേഖല.

കഴിഞ്ഞ സീസണിലെ കനത്തവേനലിൽ ഏലം മേഖലക്ക് 113 കോടി രൂപയുടെ വിളനാശമാണ്‌ സംഭവിച്ചതെങ്കിലും സംസ്ഥാന സർക്കാർ സഹായധനമായി പ്രഖ്യാപിച്ചത്‌ പത്ത്‌ കോടി രൂപ മാത്രമാണ്‌. ഏതാണ്ട്‌ 22,300 കർഷകരാണ്‌ വരൾച്ച നഷ്‌ടപരിഹാരത്തിന്‌ അർഹരായവർ. ഇതിനിടയിൽ 3000 രൂപയുടെ നിർണായക താങ്ങ്‌ ഈ വർഷം ആദ്യമായി മികച്ചയിനം എലത്തിന്‌ നഷ്‌ടമായി. ആഭ്യന്തര വിദേശ വാങ്ങലുകാർ രംഗത്ത്‌ നിലയുറപ്പിച്ചിട്ടും സീസൺ അവസാനം വില ഇടിഞ്ഞത്‌ ഉൽപാദകരെ സമ്മർദത്തിലാക്കി.

*********

റമദാൻ നോമ്പുകാലത്തിന്‌ തുടക്കം കുറിച്ചതോടെ പാമോയിൽ കയറ്റുമതി രാജ്യങ്ങളിലെ ഉൽപാദകർ തോട്ടങ്ങളിൽനിന്ന് പിൻവലിയുന്നത്‌ അന്താരാഷ്‌ട്ര വിപണിയിൽ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കാം. ഇന്തോനേഷ്യയും മലേഷ്യയും ഇനി പെരുന്നാളിന്‌ ശേഷമേ പനക്കുരു വിൽപനക്ക് ഇറങ്ങൂ. അവസരം നേട്ടമാക്കാൻ സോയാ, സൂര്യകാന്തി എണ്ണകളുടെ വില ഉയർത്താനും ഇടയുണ്ട്‌. പാമോയിൽ ഇറക്കുമതി ചുരുങ്ങിയത്‌ വെളിച്ചെണ്ണക്ക് നേട്ടമാണ്‌. കൊച്ചിയിൽ വെളിച്ചെണ്ണ വില 22,500 രൂപയായും കൊപ്ര 15,150 രൂപയായും വർധിച്ചു.

*********

ചൂട്‌ കനത്തതോടെ റബർ വെട്ടിൽനിന്ന് വലിയപങ്ക്‌ ഉൽപാദകരും പിൻതിരിഞ്ഞു. പാൽ ലഭ്യത കുറഞ്ഞതിനാൽ ടാപ്പിങ്‌ നഷ്ടക്കച്ചവടമായി. ചെറുകിട കർഷകർ റബർ വെട്ട്‌ നടത്തുന്നുണ്ടെങ്കിലും വിളവ് നന്നേ ചുരുങ്ങി. ഓഫ്‌ സീസണിലേക്ക് തിരിയുന്നതിനിടയിലും ടയർ ലോബി ഷീറ്റ്‌ വില ഇടിച്ചു, നാലാം ഗ്രേഡ്‌ റബർ 19,200ൽനിന്ന് 19,100 രൂപയായി.

*********

ആഗോള കുരുമുളക്‌ വില ഉയരുന്ന വിവരം പുറത്തുവന്നതോടെ ആഭ്യന്തര വാങ്ങലുകാർ നിരക്ക്‌ ഉയർത്തി ചരക്ക്‌ സംഭരിക്കാൻ രംഗത്തിറങ്ങി. വാരത്തിന്റെ ആദ്യ പകുതിവരെ വിപണിയിൽനിന്ന് അകന്ന്‌ വില ഇടിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ശ്രമം നടത്തി. എന്നാൽ, ലോകവിപണിയിൽ ഉൽപന്നം കൂടുതൽ ശക്തിപ്രാപിച്ച വിവരം പുറത്തുവന്നതോടെ മൂന്ന്‌ ദിവസം കൊണ്ട്‌ ക്വിൻറ്റലിന്‌ 500 രൂപ ഉയർത്തി 65,700ന്‌ അവർ ചരക്ക്‌ വാങ്ങാൻ തയാറായി.

*********

ആഭരണ വിപണികളിൽ പവൻ പുതിയ റെക്കോഡ്‌ കാഴ്‌ചവെച്ചശേഷം കനത്ത വില തകർച്ചയെ അഭിമുഖീകരിക്കുന്നു. കേരളത്തിൽ പവന്റെ വില 64,600 രൂപവരെ കയറി റെക്കോഡ്‌ സ്ഥാപിച്ചശേഷം വാരാന്ത്യം 63,440 രൂപയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cardamomcardamom cultivation
News Summary - Cardamom cultivation
Next Story