Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2030ൽ 500 വിവാഹം...

2030ൽ 500 വിവാഹം നടത്തുമെന്ന പ്രഖ്യാപനവുമായി ധനലക്ഷ്മി ഗ്രൂപ്; അഞ്ചാം വാർഷികാഘോഷവും നിക്ഷേപക സംഗമവും നടത്തി

text_fields
bookmark_border
2030ൽ 500 വിവാഹം നടത്തുമെന്ന പ്രഖ്യാപനവുമായി ധനലക്ഷ്മി ഗ്രൂപ്; അഞ്ചാം വാർഷികാഘോഷവും നിക്ഷേപക സംഗമവും നടത്തി
cancel
camera_alt

ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെയും നിക്ഷേപക സംഗമത്തിന്റെയും ഉദ്ഘാടനം മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ വേദകുമാർ നിർവഹിക്കുന്നു. ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ. ബി, ബൈജു. എസ് ചുള്ളിയിൽ, സുനിൽ കുമാർ കെ, ലയൺസ് കേരള സെക്രട്ടറി ജെയിംസ് വളപ്പില, ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ കെ എന്നിവർ സമീപം.

തൃശൂർ: ധനകാര്യ മേഖലയിൽ അതിവേഗവളർച്ച കൈവരിച്ച ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷവും നിക്ഷേപക സംഗമവും തൃശൂർ മരത്താക്കരയിലെ ഹെഡ് ഓഫിസിൽ നടന്നു. സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ ധനലക്ഷ്മിയുടെ പുതിയ ശാഖകൾ പ്രവർത്തനം ആരംഭിച്ചു.

ധനലക്ഷ്‌മി ഗ്രൂപ്പിന്റെ പുതിയ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫിസിന്റെ ശിലാസ്ഥാപനം മണ്ണുത്തിയിൽ മെഡിക്കൽ ആസ്ട്രോളജർ മോഹൻ കെ. വേദകുമാർ നിർവഹിച്ചു. ക്രെഡിറ്റ് സൊസൈറ്റി ഹെഡ് ഓഫിസ് ഉദ്ഘാടനവും തൃശ്ശൂർ, മരത്താക്കരയിലുള്ള പിഎംജെ ടവറിൽ അദ്ദേഹം നടത്തി. ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട്, ഡയറക്ടർമാരായ ശ്യാം ദേവ്, സൂരജ് കെ.ബി, ബൈജു എസ് ചുള്ളിയിൽ, സുനിൽ കുമാർ കെ, വളപ്പില കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജെയിംസ് വളപ്പില എന്നിവർ സന്നിഹിതരായി. ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് എഴുതിയ ‘ഹാലാസ്യനാദം’ പുസ്തകത്തിന്റെ പ്രകാശനം ആറ്റൂർ സന്തോഷ്‌ കുമാർ നിർവഹിച്ചു.

ആഘോഷത്തിന്റെ ഭാഗമായി, അംഗപരിമിതമായ 100 പേർക്ക് കൃത്രിമ കാലുകൾ സൗജന്യമായി നൽകുകയും ചൂരൽമലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട കുടുംബത്തിന്പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തുകയും ചെയ്തു‌. തൃശൂർ നഗരത്തിൽ ആരും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ പ്രതിദിനം 100 പേർക്ക് സൗജന്യ ഉച്ച ഭക്ഷണ വിതരണം നടത്തുന്ന 'അന്നസാരഥി' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

കേരളത്തിലെ 14 ജില്ലകളിലെ 27 അനാഥാലയങ്ങളിലും ഓൾഡേജ് ഹോമുകളിലും ഉച്ചഭക്ഷണ വിതരണം നടത്തുകയും, പാത്രങ്ങളുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു. ധനലക്ഷ്‌മി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ‘ഡി ഗ്രാന്റ് ഹോട്ടൽ’ എന്ന സംരംഭത്തിന്റെ സോഫ്റ്റ് ലോഞ്ചും നിക്ഷേപക സംഗമവും നടത്തി. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും നിക്ഷേപക സംഗമം നടന്നു.

ധനലക്ഷ്മി ഗ്രൂപ്പ്‌ 10 വർഷം പിന്നിടുകയും എൻ.സി.ഡിയിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യുന്ന 2030ൽ ആയിരം പേരുടെ വിവാഹം നടത്തുമെന്ന് വാർഷികാഘോഷ ചടങ്ങിൽ ധനലക്ഷ്മി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhanalakshmi group
News Summary - dhanalakshmi group anniversary
Next Story