Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇലോൺ മസ്ക് ഇനി...

ഇലോൺ മസ്ക് ഇനി ട്രില്യനേയർ; ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി

text_fields
bookmark_border
ഇലോൺ മസ്ക് ഇനി ട്രില്യനേയർ; ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി
cancel

സ്പേസ് എക്സ് സ്ഥാപകനും ലോക സമ്പന്നരിൽ ഒന്നാമനുമായ ഇലോൺ മസ്ക് പുതിയ നേട്ടങ്ങളിലേക്ക് കുതിക്കുകയാണ്. ലോകത്തിലെ ആദ്യ ട്രില്യനെയറാകാൻ ഒരുങ്ങുകയാണ് ഇലോൺ മസ്ക്. സ്പേസ് എക്സ് ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നതോടെയാണ് ഈ നേട്ടം.

അമേരിക്കൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള കമ്പനിയുടെ പ്ലാനുകൾ സ്പേസ് എക്സ് ഔദ്യോഗികമായി പുറത്തുവിട്ടുകഴിഞ്ഞു. വാൾസ്ട്രീറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. അടുത്ത മാസം മുതൽ വിപണിയിൽ പൊതുജനങ്ങൾക്ക് സ്പേസ് എക്സിന്റെ ഓഹരികൾ വാങ്ങാൻ കഴിയും.

കമ്പനിയുടെ ഈ ചരിത്രപരമായ നീക്കത്തോടെ ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യനെയർ (10 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ളയാൾ) ആയി മാറിയേക്കും. നിലവിൽ 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സിന്റെ ആകെ മൂല്യമായി കണക്കാക്കുന്നത്. കമ്പനിയിൽ ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള മസ്കിന്റെ വിഹിതം മാത്രം ഏകദേശം 600 ബില്യൺ ഡോളറിലധികം വരും.റോക്കറ്റ് നിർമ്മാണം, ആഗോളതലത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകുന്ന സ്റ്റാർലിങ്ക് എന്നിവയ്ക്ക് പുറമേ, മസ്കിന്റെ വിവാദ എ.ഐ കമ്പനി എക്സ് എഐയും സ്പേസ് എക്സിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെയും മേധാവിയായ ഇലോൺ മസ്ക്, കഴിഞ്ഞ വർഷമാണ് വ്യക്തിഗത ആസ്തി 500 ബില്യൺ ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയായി മാറിയത്. സ്പേസ് എക്സിന്റെ പുതിയ ഓഹരി വിപണി പ്രവേശനത്തോടെ മസ്കിന്റെ ആകെ ആസ്തി ഒരു ട്രില്യൺ ഡോളറും മറികടന്ന് പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Space XWorld NewsElon MuskBusiness News
News Summary - Elon Musk is now a trillionaire
Next Story