അംബാനിയെ കണ്ട് പഠിക്ക്: ആർക്കും പിന്തുടരാവുന്ന അഞ്ച് സാമ്പത്തിക തന്ത്രങ്ങൾ
text_fieldsസ്റ്റാൻഫോർഡ് സർവകലാശാലയിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും ഏഷ്യയിലെ ഏറ്റവും ധനികനും ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരിൽ ഒരാളുമായി മാറിയ വ്യക്തിയാണ് മുകേഷ് അംബാനി.
നമ്മൾ മലയാളിക്കും മുകേഷ് അംബാനിയുടെ വിജയഗാഥയിൽ നിന്നും ബിസിനസ് തന്ത്രങ്ങളിൽ നിന്നും പഠിക്കാവുന്ന ചില പ്രധാന സാമ്പത്തിക പാഠങ്ങളുണ്ട്.
കടങ്ങൾ ഒഴിവാക്കുക
വൻകിട ബിസിനസുകളിൽ കടങ്ങൾ സ്വാഭാവികമാണെങ്കിലും 2021ഓടെ റിലയൻസിനെ കടരഹിതമാക്കുമെന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനി അത് സാക്ഷാത്കരിച്ചു. സാധാരണക്കാരുടെ കാര്യത്തിലും പേഴ്സണൽ ലോണുകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും വ്യക്തിഗത സാമ്പത്തിക ഭദ്രതയെ തകർക്കും. അതിനാൽ അനാവശ്യ കടങ്ങൾ എത്രയും വേഗം വീട്ടുക എന്നത് സാമ്പത്തിക വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.
കൃത്യമായ നിക്ഷേപങ്ങൾ
പരമ്പരാഗത സമ്പാദ്യരീതികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ റിഫൈനറി ബിസിനസിൽ നിന്നുള്ള ലാഭം ജിയോ പോലുള്ള നവീന സാങ്കേതികവിദ്യകളിൽ അംബാനി നിക്ഷേപിച്ചു. പണപ്പെരുപ്പത്തെ മറികടക്കാൻ മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ തുടങ്ങിയ ആധുനിക മാർഗങ്ങളിലേക്ക് നിക്ഷേപങ്ങൾ മാറ്റേണ്ടതുണ്ട്.
നിക്ഷേപ വൈവിധ്യവൽക്കരണം
ടെക്സ്റ്റൈൽസ് രംഗത്ത് തുടങ്ങി പെട്രോകെമിക്കൽസ്, റീടെയിൽ, ടെലികോം, ഗ്രീൻ എനർജി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലേക്ക് റിലയൻസ് പടർന്നുപന്തലിച്ചു. ഇതുപോലെ നിങ്ങളുടെ സമ്പാദ്യവും ഒരിടത്ത് മാത്രം നിക്ഷേപിക്കാതെ സ്വർണം, റിയൽ എസ്റ്റേറ്റ്, ഓഹരികൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവയിലായി വിഭജിച്ച് സുരക്ഷിതമാക്കുക.
ഭാവിയിലെ മാറ്റങ്ങൾ മുൻകൂട്ടി കാണുക
ഡാറ്റയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ടെലികോം വിപണിയിലേക്ക് കടന്നതാണ് അംബാനിയുടെ മാസ്റ്റർ സ്ട്രോക്ക്. ഇതുപോലെ ഭാവിയിൽ മൂല്യം വർധിക്കാൻ സാധ്യതയുള്ള മേഖലകളെയും ട്രെൻഡുകളെയും മുൻകൂട്ടി കണ്ട് നിക്ഷേപങ്ങൾ നടത്തുന്നതാണ് ഒരു മികച്ച നിക്ഷേപകന്‍റെ ലക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

