ഒമ്പത് കാരറ്റ് സ്വർണവും ഹാൾമാർക്കിങ് പരിധിയിലേക്ക്
text_fieldsന്യൂഡൽഹി: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) ഹാൾ മാർക്ക് പരിധിയിലേക്ക് ഒമ്പത് കാരറ്റ് സ്വർണവും ഉൾപ്പെടുത്തും. നിലവിൽ 24, 23, 22, 20, 18, 14 കാരറ്റ് സ്വർണങ്ങൾക്കാണ് ഹാൾ മാർക്ക് നിർബന്ധം.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സിന്റെ നിയമത്തിൽ ഭേദഗതി ചെയ്തത് അനുസരിച്ചാണ് ഒമ്പതു കാരറ്റ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയത്. 37.5 ശതമാനം സ്വർണം അടങ്ങിയതാണ് ഒമ്പതു കാരറ്റ് സ്വർണം.
ഒമ്പത് കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് നിർബന്ധമാക്കിയത് സ്വാഗതംചെയ്യുന്നതായും തീരുമാനം സ്വർണാഭരണ വ്യാപാര-വ്യവസായ മേഖലയിൽ പുതിയ ചലനങ്ങളുണ്ടാക്കുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.