
സർക്കാറുകൾ നേടുന്നത് കൊള്ളലാഭം; പെട്രോൾ ജി.എസ്.ടിയിലാക്കിയാൽ വില 75 ആകും, ഡീസൽ 68
text_fieldsമുംബൈ: ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) ഉൾപ്പെടുത്തിയാൽ പെട്രോൾ വില ലിറ്ററിന് 75 രൂപയിൽ താഴെ വിൽക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്.ബി.ഐ) സാമ്പത്തിക വിദഗ്ധർ. ഡീസൽ വില ലിറ്ററിന് 68 രൂപയിൽ താഴെയാക്കാനും കഴിയും. ഇതിലൂടെ സംസ്ഥാനത്തിനും കേന്ദ്രത്തിനും കൂടിയുണ്ടാകുന്ന റവന്യൂ നഷ്ടം ലക്ഷം േകാടി രൂപ മാത്രമായിരിക്കുമെന്നും ഈ തുക മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) 0.4 ശതമാനം മാത്രമാണെന്നും അവർ പറഞ്ഞു.
അന്താരാഷ്ട്ര അസംസ്കൃത എണ്ണ വില ബാരലിന് 60 ഡോളറും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 73 രൂപയുമായിരിക്കുേമ്പാഴാണ് പെട്രോൾ വില ഈ നിലവാരത്തിൽ കൊണ്ടുവരാൻ കഴിയൂയെന്നും അവർ വ്യക്തമാക്കി. 28 ശതമാനം ജി.എസ്.ടി സ്ലാബിൽ ഉൾപ്പെടുത്തിയാലും പെട്രോളിനെ ഈ വിലയിലെത്തിക്കാം. നിലവിൽ ഇന്ധനത്തിന് വാറ്റ് അല്ലെങ്കിൽ വിൽപന നികുതിയാണ് ചുമത്തുന്നത്. ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമായതിനാലാണ് രാജ്യത്തെ ചില പോക്കറ്റുകളിൽ പെട്രോൾ വില 100 കടന്നത്.
ഇന്ധനത്തിൻമേലുള്ള നികുതി സംസ്ഥാനങ്ങളുടെ വലിയ വരുമാന മാർഗമാണ്. അതുകൊണ്ടാണ് അതു പിൻവലിച്ച് ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ അവർ മടിക്കുന്നതെന്നും ലോകത്തുതന്നെ ഏറ്റവും കൂടിയ ഇന്ധന വിലയുള്ള രാജ്യമായി ഇന്ത്യ മാറുന്നത് ഇതുകൊണ്ടാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. വാറ്റും വിൽപന നികുതിയും കൂടാതെ പ്രത്യേക സാഹചര്യങ്ങളിൽ സെസ്, സർചാർജ് എന്നിവയും ഇന്ധനത്തിൽ ചുമത്തുന്ന സാഹചര്യമുണ്ട്.
അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണ വില ഒരു ഡോളർ കൂടിയാൽ രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 50 പൈസയും ഡീസൽ വില ഒന്നര രൂപയും കൂടുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, അസംസ്കൃത എണ്ണ വില കൂടുന്നതിനെക്കാൾ കുറയുന്നതാണ് സർക്കാറുകൾക്ക് കൊള്ളലാഭമായി മാറുന്നത്.
ബാരലിന് 10 േഡാളർ കുറഞ്ഞാൽ അതിെൻറ ആനുകൂല്യം ജനങ്ങൾക്ക് നൽകാതിരിക്കുേമ്പാൾ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും 18,000 കോടി ലാഭിക്കാം. 10 ഡോളർ വർധിച്ചാൽ 9000 കോടിയായിരിക്കും ലാഭം. പാചക വാതകത്തിന് ഘട്ടം ഘട്ടമായി സബ്സിഡി കൂട്ടി നൽകി ദരിദ്രരെ വൻ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കണമെന്നും സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.