Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില കുത്തനെ...

സ്വർണവില കുത്തനെ തിരിച്ചിറങ്ങി

text_fields
bookmark_border
സ്വർണവില കുത്തനെ തിരിച്ചിറങ്ങി
cancel

കൊച്ചി: തീരുവ വർധനയെ തുടർന്ന് ഇന്ന് രാവിലെ കുതിച്ചുയർന്ന സ്വർണ വില ഉച്ചയോടെ രണ്ടു തവണയായി കുത്തനെ തിരിച്ചിറങ്ങി. ഗ്രാമിന് 600 രൂപയും പവന് 4800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,790 രൂപയും പവന് 1,18,320 രൂപയുമായി. ഉച്ച 12 മണിക്ക് ഗ്രാമിന് 500 രൂപയും പവന് 4000 രൂപയും കുറഞ്ഞു. പിന്നാലെ 1.30 ന് വീണ്ടും യഥാക്രമം 100 രൂപയും 800 രൂപയും കുറയുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പായിരുന്നു രാവിലെ രേഖപ്പെടുത്തിയത്. ഗ്രാമിന് 1,257രൂപ കൂടി 15,320 രൂപയും പവന് 10,200 രൂപ വർധിച്ച് 1,23,120 രൂപയുമായി കുതിച്ചുയർന്നു. സ്വർണ വിലയിലെ ഏറ്റവും ചരിത്ര വർധനയിരുന്നു ഇത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതാണ് വില കുതിച്ചുയരാൻ കാരണമായത്. നിലവിലുണ്ടായിരുന്ന ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നീക്കം.10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം കാർഷിക ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസും (എ.ഐ.ഡി.സി) ചേർത്താണ് ആകെ നികുതി 15 ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്. 2024 പകുതിയോടെ കുറച്ചിരുന്ന നികുതി നിരക്കാണ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ മാറിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഇടപെടൽ. ഉയർന്ന തീരുവ സ്വർണത്തിന്റെ ഉപഭോഗം കുറക്കുമെന്നും ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കുറക്കാൻ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. കഴിഞ്ഞ ഞായറാഴ്ച, വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത് വിപണിയിൽ സ്വർണവില കൂടാൻ നേരിട്ട് കാരണമാകുമെന്ന് ഈ രംഗത്തുള്ളവർ നേരത്തെ ചൂണ്ടികാട്ടിയിരുന്നു. ഇന്ത്യ തദ്ദേശീയമായി സ്വർണം ഖനനം ചെയ്യുന്ന രാജ്യമല്ല. അതിനാൽ നമുക്ക് ആവശ്യമുള്ള സ്വർണത്തിന്റെ ഭൂരിഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തുമ്പോൾ, സ്വർണം കൊണ്ടുവരുന്നവർക്ക് വലിയൊരു തുക നികുതിയായി നൽകേണ്ടി വരുന്നു. ഈ അധിക തുക സ്വാഭാവികമായും ഉപഭോക്താക്കളിൽ നിന്നാണ് ഈടാക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വിലക്കൊപ്പം സർക്കാർ ഏർപ്പെടുത്തുന്ന നികുതികളും ചേർത്താണ് പ്രാദേശിക വിപണിയിൽ സ്വർണവില നിശ്ചയിക്കുന്നത്. നികുതി വർധിക്കുന്നതോടെ ഓരോ പവൻ സ്വർണത്തിനും വലിയ തുകയുടെ വർധനവ് ഉണ്ടാകും.

മേയ് മാസത്തെ സ്വർണ വില

1-110440 രൂപ

2-110680 രൂപ

3- 110680 രൂപ

4- 109720 രൂപ

5- 1,09,400 രൂപ

6- 1,10,960 രൂപ

13-1,23,120 (morning)

13 1,18,320 (After noon)

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1- 112160 (Evening)

2 111040 -(Morning)

2- Rs. 1,09,240 (Afternoon Lowest of Month)

3- 110680

4- 110680

5- 110680

6- 109360

6- 110480

7- 109880

8- 112800

9- 111080

9- 111600

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 112880

15- 113920

16- 114080

17- 113080

17- 113640

18- 1,14,240

19- Rs. 1,14,240 (Highest of Month)

20- 113880

21- 113880

22- Rs. 1,13,480

23- 112600 (രാവിലെ)

23- 113200 (ഉച്ച)

24- 112160 (രാവിലെ)

24- 112960 (ഉച്ച)

25- 112960

26- 112960

27- 113240 (Morning)

27- 112720 (Evening)

28- 1,12,200

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldgold hikeGold Price
News Summary - Kerala Gold Price Plunges ₹4,800 After Morning Record High
Next Story