പ്രശസ്ത ഓഹരി നിക്ഷേപകൻ ചാർളി മംഗർ അന്തരിച്ചു
text_fieldsകാലിഫോർണിയ: പ്രശസ്ത ഓഹരി നിക്ഷേപകനും ബെർക് ഷയർ ഹാതവേയുടെ വൈസ് ചെയർമാനുമായ ചാർളി മംഗർ (99) അന്തരിച്ചു. ബെർക് ഷയർ ഹാതവേയെ നിക്ഷേപകരംഗത്തെ മുൻനിര സ്ഥാപനമായി വളർത്തിയെടുക്കുന്നതിൽ ലോക പ്രശസ്ത നിക്ഷേപകൻ വാറൻ ബഫെറ്റിന് പിന്തുണ നൽകിയ ആളാണ് ഇദ്ദേഹം.
എന്നും പിന്നണിയിൽ നിൽക്കാനാഗ്രഹിച്ച ഇദ്ദേഹം ബഫെറ്റിനെയാണ് കമ്പനിയുടെ മുഖമായി അവതരിപ്പിച്ചത്. എന്നാൽ, തന്റെ വളർച്ചക്ക് പിന്നിൽ മംഗറിന്റെ പങ്കിനെക്കുറിച്ച് ബഫെറ്റ് എപ്പോഴും പറയുമായിരുന്നു.
നെബ്രാസ്കയിലെ ഒമാഹയിലാണ് മംഗർ ജനിച്ചതും വളർന്നതും. 1959ൽ മാഹയിലെ അത്താഴ വിരുന്നിലാണ് മംഗറും വാറൻ ബഫെറ്റും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് തെക്കൻ കാലിഫോർണിയയിൽ അഭിഭാഷകനായിരുന്നു മംഗർ. ബഫെറ്റ് നിക്ഷേപക സ്ഥാപനം നടത്തുകയായിരുന്നു അന്ന്.
ആദ്യ കണ്ടുമുട്ടലിൽതന്നെ ഉരുത്തിരിഞ്ഞ സൗഹൃദം നിക്ഷേപകരംഗത്തെ അതിശക്തമായ കൂട്ടുകെട്ടിലേക്ക് അതിവേഗം വളരുകയായിരുന്നു. 1978ലാണ് ബെർക് ഷെയറിന്റെ വൈസ് ചെയർമാനായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.