Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൽക്കുപ്പി ടെൻഡർ റദ്ദാക്കൽ: മിൽമക്ക് ഹൈക്കോടതിയിൽ തിരിച്ചടി; അന്തിമവിധി വരും വരെ കരാർ നൽകുന്നത് തടഞ്ഞു

text_fields
bookmark_border
milma
cancel

കൊച്ചി: പാൽക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട മിൽമയുടെ നടപടികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ആദ്യ ടെൻഡർ റദ്ദാക്കി രണ്ടാം ടെൻഡറുമായി മുന്നോട്ടുപോയ മിൽമയുടെ നീക്കം ഹൈക്കോടതി തടഞ്ഞു. കേസിൽ അന്തിമവിധി വരുന്നത് വരെ ആർക്കും കരാർ നൽകരുതെന്നും കോടതി നിർദേശിച്ചു.

കരാർ നിഷേധിക്കപ്പെട്ട ‘ക്ലിയർപെറ്റ്’ എന്ന കമ്പനി നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ജവാൻ മദ്യത്തിനും മിൽമയുടെ മലബാർ, എറണാകുളം യൂണിറ്റുകൾക്കും കുപ്പി വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ക്ലിയർപെറ്റ്. പാൽക്കുപ്പി വിതരണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ക്ലിയർപെറ്റിനെ ഒഴിവാക്കി, ഉയർന്ന നിരക്കിൽ കുപ്പി വിതരണം ചെയ്യുന്ന തമിഴ്‌നാട് കമ്പനിക്ക് മൂന്നു മാസത്തോളം മിൽമ കരാർ നീട്ടിനൽകുകയായിരുന്നു. തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ടി.പി.ഐ സ്‌കൈപെറ്റ്’ എന്ന കമ്പനിയുടെ കരാർ ഏപ്രിലിന് മുമ്പേ അവസാനിച്ചിരുന്നെങ്കിലും മിൽമ അവരിൽ നിന്നുതന്നെ തുടർന്നും കുപ്പി വാങ്ങുകയായിരുന്നു.

ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്ലിയർപെറ്റിനോട് തമിഴ്‌നാട് കമ്പനിക്ക് വിതരണാവകാശം നൽകുമോ എന്ന് മിൽമ ആവശ്യപ്പെട്ടിരുന്നു. ക്ലിയർപെറ്റ് കമ്പനിക്ക് പൂർണ്ണമായും വിതരണം സാധ്യമാകുമോ എന്ന ആശങ്ക ഉള്ളതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നാണ് മിൽമ നൽകുന്ന വിശദീകരണം.

എന്നാൽ, എറണാകുളത്തെ മിൽമ യൂനിറ്റുകൾക്കായി കഴിഞ്ഞ ഏഴ് വർഷമായി വിവിധതരം ജാറുകൾ വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റ്. ഈ യൂനിറ്റുകൾ നൽകിയ സേവന സാക്ഷ്യപത്രവും കമ്പനി മിൽമക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. കമ്പനിയുടെ ഉത്പാദനക്ഷമതയിൽ സംശയം ഉന്നയിക്കുന്നതിന് പിന്നിൽ മറ്റ് താല്പര്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമാണ്. അതേസമയം, നിലവിലെ ടെൻഡർ റദ്ദാക്കിക്കൊണ്ട് മിൽമ നൽകിയ നോട്ടീസിൽ ഉത്പാദനക്ഷമതയെക്കുറിച്ച് യാതൊരു പരാമർശവുമില്ലെന്നതും ശ്രദ്ധേയമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Milk Bottle Tender Cancellation; Setback For Milma In High Court
Next Story