മൂലൻസ് ഗ്രൂപ്പ് 40-ാം വർഷികാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു
text_fieldsഅങ്കമാലി: മൂലൻസ് ഗ്രൂപ്പിന്‍റെ 40-ാമത് വാർഷികാഘോഷ പരിപാടികളും സ്വാതന്ത്ര്യ ദിനാഘോഷവും വ്യത്യസ്ത പരിപാടികളോടെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിച്ചു. കേരളത്തിലെ 11 സൂപ്പർമാർക്കറ്റുകളിലേയും എട്ട് പ്രൊഡക്ട് യൂനിറ്റുകളിലേയും 1000ത്തോളം ജീവനക്കാർ പങ്കെടുത്തു.
അങ്കമാലി ടൗണിൽ ജീവനക്കാരുടെ സ്വാതന്ത്ര്യ ദിന റാലിക്ക് ശേഷമാണ് വാർഷികാഘോഷ പരിപാടികൾ അരങ്ങേറിയത്. ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, മുൻ മന്ത്രി ജോസ് തെറ്റയിൽ, മൂലൻസ് ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറും സിനിമ താരവുമായ മിയ എന്നിവരായിരുന്നു വിശിഷ്ഠാതിഥികൾ.
മൂലൻസ് ഗ്രൂപ്പിന്‍റെ നാല് പതിറ്റാണ്ടിന്‍റെ ചരിത്രവും വളർച്ചയുടെ പടവുകളും ചെയർമാൻ ജോസ് മൂലൻ വിശദീകരിച്ചു. മൂലൻസ് മാനേജിങ് ഡയറക്ടർമാരായ സാജു മൂലൻ, ജോയി മൂലൻ എന്നിവർ സംസാരിച്ചു. മൂലൻസ് ഗ്രൂപ്പ് പുതുതായി വിപണിയിലിറക്കുന്ന ബേക്കറി ഉത്പന്നങ്ങളുടെ പുതിയ ബ്രാൻഡിന്‍റെ ലോഗോ (മെലോ) പ്രകാശനം ചെയ്തു.
ജീവനക്കാരുടെ കലാവിരുന്നുകൾ വാർഷികാഘോഷത്തിന് മാറ്റുകൂട്ടി. ജീവനക്കാർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും ബംപർ നറുക്കെടുപ്പിൽ വിജയികളായ 300 ഓളം പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.