Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതിരികെ വന്ന...

തിരികെ വന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാം, നോർക്ക സഹായിക്കും

text_fields
bookmark_border
തിരികെ വന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാം, നോർക്ക സഹായിക്കും
cancel

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (എൻ.ഡി.പി.ആർ.എം). കേരളത്തിൽ ഒരു സംരംഭം ആരംഭിക്കാനോ നിലവിലുള്ളത് വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന മടങ്ങിയെത്തിയ പ്രവാസിക്ക് അയാളുടെ നിക്ഷേപത്തിന് മൂലധന സബ്‌സിഡിയും വായ്പാ ഘടകത്തിന് പലിശ സബ്‌സിഡിയും വഴി സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. ഈ പദ്ധതി കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണ് നോർക്ക റൂട്ട്സ്.

ഏതെല്ലാം മേഖലകൾ

സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം.എസ്.എം.ഇ) വിഭാഗത്തിൽപെട്ട സംരംഭങ്ങൾക്ക് മാത്രമല്ല കൃഷി, ഫാം സെക്ടറുകൾ തുടങ്ങി എല്ലാ മേഖലകൾക്കും മൊത്തം നിക്ഷേപം കണക്കിലെടുത്ത് നിബന്ധനകൾക്ക് വിധേയമായി നോർക്ക റൂട്ട്സ് മൂലധന സബ്‌സിഡി നൽകുന്നു. അതോടൊപ്പം ബാങ്ക് പലിശയിലും സബ്‌സിഡി നൽകുന്നു എന്നതാണ് നോർക്ക സബ്‌സിഡിയെ മറ്റു സബ്‌സിഡി ആനുകൂല്യത്തിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

പരമാവധി നിക്ഷേപം

പരമാവധി 30 ലക്ഷം രൂപവരെയുള്ള പദ്ധതികൾക്കാണ് നോർക്ക റൂട്ട്സ് സബ്‌സിഡി ആനുകൂല്യം നൽകുന്നത്. 30 ലക്ഷത്തിൽ അധികരിക്കുന്ന പദ്ധതികൾക്ക് 30 ലക്ഷം രൂപ പരിധിയാക്കി ആനുകൂല്യം നൽകുന്നതാണ്.

നോർക്ക റൂട്സ് - എൻ.ബി.എഫ്.സി സേവനം

സംരംഭം ആരംഭിക്കുന്നതിനുള്ള ആശയ രൂപീകരണമാണ് ഒന്നാം ഘട്ടം. ആശയ രൂപവത്കരണം മുതൽ സംരംഭവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങി എല്ലാ വിവരങ്ങൾക്കും നോർക്ക റൂട്ട്സിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) സൗജന്യ സേവനം തേടാവുന്നതാണ്. തിരഞ്ഞെടുത്ത സംരംഭത്തിന്റെ പ്രോജക്റ്റ് പ്രൊഫൈൽ എൻ.ബി.എഫ്.സിയുടെ സഹായത്തോടെ തയാറാക്കി വായ്പക്കായി നോർക്ക റൂട്ട്സുമായി കരാറുള്ള ബാങ്ക് / ധനകാര്യ സ്ഥാപനത്തെ സമീപിക്കാവുന്നതാണ്.

വായ്പ നൽകുന്ന സ്ഥാപനങ്ങൾ/നിബന്ധനകൾ

കേരളത്തിൽ പ്രവർത്തിക്കുന്ന 19 പ്രമുഖ ബാങ്കുകൾ / ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ വഴി വായ്പ ലഭിക്കുന്നതാണ്. വായ്പാ തുക, തിരിച്ചടവ് കാലാവധി, തിരിച്ചടവ് രീതി, പലിശനിരക്ക്, പ്രായപരിധി, ജാമ്യവ്യവസ്ഥകൾ, സിബിൽ സ്കോർ എന്നീ നിബന്ധനകൾ വായ്പ നൽകുന്ന സ്ഥാപനമാണ് നിശ്ചയിക്കുന്നത്. സംരംഭത്തിന്റെ പ്രൊഫൈൽ ബാങ്ക് അംഗീകരിച്ചാൽ സബ്‌സിഡി ആനുകൂല്യത്തിനായി നോർക്ക റൂട്ട്സിൽ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കണം

നോർക്ക റൂട്ട്സ് വെബ്സൈറ്റ് (www.norkaroots.org) സന്ദർശിച്ച് എൻ.ഡി.പി.ആർ.എം ഓപ്ഷൻ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ നൽകാൻ കഴിയുന്നതാണ്. പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് ഫ്രണ്ട് / വിസ പേജുകൾ, പ്രൊജക്റ്റ് പ്രൊഫൈൽ / റിപ്പോർട്ട് , ആധാർ വിവരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക. അക്ഷയ സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം.

സബ്‌സിഡി വിതരണരീതി

ബാങ്ക് അംഗീകരിച്ച മൊത്തം പദ്ധതി ചെലവിന്റെ 15 ശതമാനം വരുന്ന തുക നോർക്ക റൂട്ട്സ് വായ്‌പ നൽകിയ ബാങ്കിന് നൽകുകയും അവർ ലോക്ക് ഇൻ പീരീഡ് ആയ മൂന്നുവർഷം കഴിഞ്ഞു പദ്ധതി നിലവിലുണ്ടെന്ന് പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷം പലിശസഹിതം വായ്പാ അക്കൗണ്ടിൽ വരവ് ചെയ്യുന്നതുമാണ്. പദ്ധതി നിലവിലില്ലാത്ത പക്ഷം തുക നോർക്ക റൂട്ട്സിലേക്ക് മടക്കിനൽകുന്നതാണ്. പലിശ സബ്സിഡി ഓരോ പാദ വാർഷികത്തിലും ബാങ്കിന് ക്ലെയിം ചെയ്യാവുന്നതും തുക ലഭിച്ചാലുടൻ വായ്പാ അക്കൗണ്ടിൽ വരവ് ചെയ്യാവുന്നതുമാണ്. പലിശ സബ്സിഡി ക്ലെയിം ചെയ്യുമ്പോൾ തിരിച്ചടവിൽ തവണ കുടിശ്ശിക പാടില്ലാത്തതാകുന്നു.

കൂടുതൽ വിവരങ്ങൾക്ക്

പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോർക്ക റൂട്ട്സ് ഹെഡ് ഓഫിസ് / റീജനൽ ഓഫിസ് /ജില്ലതല സെല്ലുകൾ, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയുമായി ബന്ധപ്പെടുക.

(നോർക്ക ബിസിനസ് ​ഫെസിലിറ്റേഷൻ സെൻററിൽ സീനിയർ പ്രോഗ്രാം കോഓഡിനേറ്ററാണ് ലേഖകൻ)

ആനുകൂല്യങ്ങൾ

  • മൂലധന സബ്‌സിഡിയായി മൊത്തം പദ്ധതി ചെലവിന്റെ 15 ശതമാനം (പരമാവധി മൂന്നു ലക്ഷം രൂപ)
  • കുടിശ്ശിക ഇല്ലാതെ വായ്പാ തവണ തുക അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ആദ്യത്തെ നാല് വർഷത്തേക്ക് മൂന്നുശതമാനം പലിശ സബ്‌സിഡി.
  • സബ്‌സിഡി ആനുകൂല്യം ബാങ്കുകൾ / ധനകാര്യ സ്ഥാപനങ്ങൾ മുഖേന മാത്രം. അതിനാൽ പദ്ധതി ആരംഭിക്കാൻ ബാങ്ക് വായ്പ നിർബന്ധം
  • മാനേജ്‌മെന്റ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഓറിയന്റേഷൻ / കോച്ചിങ് ക്ലാസുകൾ.
  • വായ്പ ലഭ്യത സുഗമമാക്കുന്നതിനായി നോർക്ക റൂട്ട്‌സ് - ബാങ്ക് / ധനകാര്യ സ്ഥാപന സംയുക്ത ക്യാമ്പുകൾ.
  • ബാങ്ക് / ധനകാര്യ സ്ഥാപനത്തിന് സമർപ്പിക്കുന്നതിനുള്ള പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കുന്നതിന് സൗജന്യ സഹായം.

യോഗ്യതാ മാനദണ്ഡം

  • അപേക്ഷകൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ആളായിരിക്കണം.
  • പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപവത്കരിച്ച കമ്പനികൾ/ സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാം .
  • കേരളത്തിൽ താമസിക്കുന്നയാളായിരിക്കണം.
  • കേരളത്തിൽതന്നെ ബിസിനസ് തുടങ്ങണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buisiness NewsNorka Routes
News Summary - norka helps return migrants to start ventures
Next Story