Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകൊപ്ര ഇറക്കുമതിയും...

കൊപ്ര ഇറക്കുമതിയും കാത്ത്...

text_fields
bookmark_border
കൊപ്ര ഇറക്കുമതിയും കാത്ത്...
cancel

വിദേശ കൊപ്ര ഇറക്കുമതിക്ക്‌ അനുമതിതേടി ദക്ഷിണേന്ത്യൻ മില്ലുകാർ വാണിജ്യമന്ത്രാലയത്തെ സമീപിച്ചു. അനുമതി ലഭിച്ചാൽ വെളിച്ചെണ്ണ വില കുറയുമെന്നത്‌ ഉപഭോക്താക്കൾക്ക്‌ ആശ്വാസം പകരും. ഇതിനിടയിൽ വെളിച്ചെണ്ണ കയറ്റുമതി നിരോധിക്കണമെന്ന ആവശ്യവും മില്ലുകാരിൽനിന്ന് ഉയർന്നിട്ടുണ്ട്‌. നിരക്ക്‌ ഉയർത്തി വിപണിയിൽ അഴിഞ്ഞാടുന്ന ഊഹക്കച്ചടക്കാരെ തുരത്താനും അത്‌ അവസരമൊരുക്കും.

നിലവിൽ ഇറക്കുമതി നികുതികളിൽ ഇളവുകൾ വരുത്തിയാൽ തമിഴ്‌നാട്‌, കേരളം, കർണാടകം സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന്‌ കൊപ്രയാട്ട്‌ മില്ലുകളുടെ പ്രവർത്തനം വീണ്ടും സജീവമാക്കും. ഒപ്പം വെളിച്ചെണ്ണ ഉൽപാദനം ഉയർത്താനും വിപണിയിലെ സ്‌തംഭനാവസ്ഥ ഒഴിവാക്കാനുമാകുമെന്നാണ്‌ മില്ലുകാരുടെ പക്ഷം.

ഓണം അടുത്ത സാഹചര്യത്തിൽ ഒരുലക്ഷം ടൺ കൊപ്ര ഇറക്കുമതിക്ക്‌ വാണിജ്യമന്ത്രാലയം ഉടൻ അനുമതി നൽകിയാൽ പാചകയെണ്ണകൾ ഉപഭോക്താക്കൾക്ക്‌ ന്യായവിലക്ക് വാങ്ങാനാവും. വർഷാരംഭത്തെ അപേക്ഷിച്ച്‌ വെളിച്ചെണ്ണക്ക് ക്വിൻറ്റലിന്‌ 17,000 രൂപ ഉയർന്ന്‌ 38,800 രൂപയിലെത്തി.

ഇറക്കുമതി പാചകയെണ്ണ നിലവിൽ 20,000 രൂപയിൽ താഴ്‌ന്നാണ്‌ വിപണനം നടക്കുന്നത്‌. അതേസമയം കേന്ദ്രം അനങ്ങാപ്പാറ നയം തുടർന്നാൽ വൈകാതെ കേരളത്തിലെ വിപണികളിൽനിന്ന് വെളിച്ചെണ്ണ അപ്രത്യക്ഷമാകുമെന്ന്‌ മാത്രമല്ല, വില കുറവുള്ള പാം ഓയിൽ, സൂര്യകാന്തി എണ്ണകൾ വിപണി കൈയടക്കുന്ന അവസ്ഥയാവും. ഫലത്തിൽ ദീർഘകാലയളവിൽ വെളിച്ചെണ്ണക്ക് ഒരു തിരിച്ച്‌ വരവും അസാധ്യമാവും.

ഉത്തരേന്ത്യയിൽനിന്ന്‌ കുരുമുളകിന്‌ ഡിമാന്റ് ഉയരുന്നത്‌ കണ്ട്‌ കേരളത്തിലെയും കർണാടകത്തിലെയും കർഷകരും ഇടനിലക്കാരും വിൽപന നിയന്ത്രിച്ചു. ഡൽഹി, കാൺപൂർ, പഞ്ചാബ്‌, ഹരിയാന തുടങ്ങിയ വൻകിട വിപണികളിൽനിന്നും മുളകിന്‌ ആവശ്യക്കാരുണ്ട്‌. അവർ ലഭ്യത കുറഞ്ഞതിനാൽ കാർഷിക മേഖലകളിൽ ഏജന്റുമാരെ ഇറക്കി മുളക്‌ സംഭരിക്കാൻ നടത്തിയ നീക്കം വിജയിച്ചില്ല. കൊച്ചി വിപണിയിൽ മുളക്‌ വരവ്‌ കുറവാണ്‌. മറ്റ്‌ ഉൽപാദന രാജ്യങ്ങളിലും ലഭ്യത ചുരുങ്ങിയതിനാൽ വിലയിൽ കാര്യമായ മാറ്റമില്ല. കൊച്ചിയിൽ ഗാർബിൾഡ്‌ മുളക്‌ വില ക്വിന്റലിന്‌ 68,800 രൂപ. അന്താരാഷ്‌ട്ര വിപണിയിൽ മലബാർ മുളക്‌ വില ടണ്ണിന്‌ 8300 ഡോളർ.

ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ്‌ ഊർജിതമായി. മഴയ്‌ക്ക്‌ ഇടയിൽ പല തോട്ടങ്ങളിൽ അഴുകൽ രോഗം റിപ്പോർട്ട്‌ ചെയ്യുന്നു. കഴിഞ്ഞ 50 ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയിൽ ഏകദേശം 730 ഹെക്‌ടർ തോട്ടങ്ങളിൽ കൃഷിനാശം സംഭവിച്ചതായി വിലയിരുത്തുന്നു. കൃഷിവകുപ്പിന്റെ ഏകദേശ കണക്കിൽ അഞ്ച്‌ കോടി രൂപയുടെ നഷ്‌ടമാണ്‌ ഏലം മേഖലയിൽ സംഭവിച്ചത്‌. ശരാശരി ഇനം ഏലക്ക കിലോ 2500 രൂപയിലാണ്‌.

ഏഷ്യയിൽ റബർ അവധി വില ഉയർന്നിട്ടും ഇന്ത്യൻ ടയർ കമ്പനികൾ ഷീറ്റ്‌ വില ഉയർത്തി ക്വട്ടേഷൻ ഇറക്കാൻ ഉത്സാഹം കാണിച്ചില്ല. മുൻനിര കമ്പനികൾ വിപണിയിലെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും വാങ്ങൽ നിരക്ക്‌ താഴ്‌ത്തി വിലക്കയറ്റം തടയാനുള്ള ശ്രമത്തിലാണ്‌.

എന്നാൽ വിൽപനക്കാർ വിപണി നിയന്ത്രിച്ച്‌ നിരക്ക്‌ നിത്യേനെ ഉയർത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ലഭ്യമായത്‌ ചെറുകിട കർഷകർ ടാപ്പിങ്ങിന്‌ അവസരമാക്കി. വിപണികളിൽ വരവ്‌ കുറഞ്ഞതിനാൽ വരും ദിനങ്ങളിൽ വ്യവസായികൾ ഷീറ്റ്‌, ലാറ്റക്‌സ്‌ വിലകൾ ഉയർത്തിയാൽ റബർ ഉൽപാദനം വരും ദിനങ്ങളിൽ കൂടുതൽ സജീവമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copraBusiness NewsCommerce MinistryLatest News
News Summary - South Indian millers approach Commerce Ministry seeking permission to import foreign copra
Next Story