യൂറോപ്യൻ യൂനിയനും മെക്സികോക്കും 30 ശതമാനം തീരുവ ചുമത്തി യു.എസ്
text_fieldsവാഷിങ്ടൺ: യൂറോപ്യൻ യൂനിയനും മെക്സികോക്കും 30 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽവരും. യൂറോപ്യൻ യൂനിയനോ മെക്സികോയോ തിരിച്ചടിക്കാൻ ശ്രമിച്ചാൽ തീരുവ ഇനിയും വർധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യു.എസിന്റെ രണ്ടു പ്രധാന വ്യാപാര പങ്കാളികളാണ് മെക്സികോയും 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യൻ യൂനിയനും. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ തീരുവ വർധന കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
യൂറോപ്യൻ യൂനിയനും മെക്സികോക്കും അയച്ച കത്തുകളിൽ അവരുടെ സാമ്പത്തിക നയങ്ങളെയും യു.എസുമായുള്ള വ്യാപാരത്തിൽ സ്വീകരിക്കുന്ന രീതികളെയും ട്രംപ് വിമർശിച്ചു. പുതിയ തീരുവ പ്രഖ്യാപനത്തോടെ ട്രംപ് ഭരണകൂടം പുതുതായി തീരുവ ചുമത്തിയ രാജ്യങ്ങളുടെ എണ്ണം 24 ആയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.