നോട്ട് പിൻവലിക്കൽ: ഉൽപ്പാദന മേഖലക്ക് തിരിച്ചടി
text_fieldsമുംബൈ: 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്ത് ഉൽപ്പാദന മേഖലിയിൽ വൻ തിരിച്ചടിയുണ്ടാക്കി. നിക്കി മാനുഫാക്ട്ച്ചറിങ് പർച്ചേസിങ് മാനേജ്മെൻറ് ഇൻഡക്സിലാണ് നോട്ട് പിൻവലിക്കൽ മൂലം കുറവ് സംഭവിച്ചിരിക്കുന്നത്. രാജ്യങ്ങളുടെ ഉൽപ്പാദന മേഖലയുടെ വളർച്ച സംബന്ധിച്ച സൂചികയാണിത്. 2016 ഡിസംബറിൽ നിക്കി സൂചിക 49.6 ആണ്. 2016ൽ ഇതാദ്യമായാണ് നിക്കി സൂചിക 50 പോയിൻറിന് താഴെ പോവുന്നത്. സൂചികയുടെ താഴ്ച ഉൽപ്പാദന മേഖലയിലെ തളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
കമ്പനികളുടെ ഉൽപ്പാദനത്തിൽ 2016ൽ ആദ്യമായാണ് കുറവ് ഉണ്ടായിരിക്കുന്നതെന്നും കമ്പനികളിലെ തൊഴിൽ ഉൾപ്പടെയുള്ള കാര്യങ്ങളെ ഇത് ബാധിച്ചതായും നിക്കിയുടെ റിപ്പോർട്ടിലുണ്ട്. ഉൽപ്പന്നങ്ങളുടെ നിർമാണ ചെലവ് വർധിച്ചുവെങ്കിലും വിൽപ്പനയിൽ നിന്ന് അത്രത്തോളം ലാഭം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കണക്കുകൾ പറയുന്നു.
നോട്ടുകൾ പിൻവലിച്ച തീരുമാനം സമ്പദ്വ്യവസ്ഥയിൽ വൻേതാതിൽ കറൻസി ക്ഷാമം ഉണ്ടാക്കുകയും ഇത് മൂലം കമ്പനികളുടെ പുതിയ ഒാർഡറുകളിൽ കുറവുണ്ടായതായി നിക്കിയുടെ റിപ്പോർട്ടിലുണ്ട്. ഇത് കമ്പനികളുടെ വാങ്ങൽ പ്രക്രിയയിലും തോഴിലിലും ബാധിച്ചതായി പ്രശ്സത സാമ്പത്തിക ശാസ്ത്രജ്ഞൻ പോളിയാനാ ഡി ലേമ പറഞ്ഞു.
പുതിയ ഒാർഡറുകൾ ലഭിക്കാത്തതും വിദേശത്ത് നിന്നുള്ള ഒാർഡറുകളിലെ കുറവും ഉൽപ്പാദന മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എങ്കിലും ഉൽപ്പാദന മേഖല പെെട്ടന്ന് തന്നെ തിരിച്ചടിയിൽ നിന്ന് കരകയറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.