സ്വർണം താഴേക്ക്; പവന് 31,040
text_fieldsമലപ്പുറം: റെക്കോഡുഭേദിച്ച് കുതിച്ച സ്വർണവില ഇടിയുന്നു. ശനിയാഴ്ച പവന് 600 രൂപ കു റഞ്ഞ് 31,040 രൂപയിലെത്തി. ഗ്രാമിന് 3880 രൂപ. വെള്ളിയാഴ്ച 31,640 രൂപയായിരുന്നു പവൻവില. ഫെബ്രുവരി 24നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്; പവന് 32,000 രൂപ. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞുതുടങ്ങിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.
ശനിയാഴ്ച അന്താരാഷ്ട്രവില ട്രോയ് ഔൺസിന് 1585 ഡോളറും രൂപയുടെ വിനിമയനിരക്ക് 72.18ലുമാണ്. 100 ഡോളറിൽ അധികമാണ് അന്താരാഷ്ട്രവിലയിൽ ഇടിവുവന്നത്. വൻകിട നിക്ഷേപകരും ഊഹക്കച്ചവടക്കാരും ലാഭമെടുത്ത് താൽക്കാലികമായി പിൻവാങ്ങിയതാണ് വിലയിൽ ഇടിവുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. സ്വർണവും ഡോളറും രൂപയും കെട്ടുപിണഞ്ഞുകിടക്കുന്നതിനാൽ ഇന്ത്യയിൽ വലിയ വിലക്കുറവില്ല. 12.5 ശതമാനം ഇറക്കുമതിച്ചുങ്കമാണ് മറ്റ് രാജ്യങ്ങെളക്കാൾ ഇന്ത്യയിൽ വില ഉയരാൻ കാരണം. വിലയിലെ അസ്ഥിരത വിപണിയെ തളർത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.