എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരികൾ വിറ്റഴിക്കാൻ തീരുമാനം
text_fieldsന്യൂഡൽഹി: കാലങ്ങളായി നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി വ്യോമയാന മന്ത്രാലയം താൽപര്യപത്രം ക്ഷണിച്ചു. 76 ശതമാനം ഒാഹരിവിൽപനക്കൊപ്പം സ്ഥാപനത്തിെൻറ പൂർണ നിയന്ത്രണവും കൈമാറും. മാനേജ്മെൻറിനോ ജീവനക്കാർക്കോ നേരിേട്ടാ അല്ലെങ്കിൽ കൺസോർട്യം രൂപവത്കരിച്ചോ ഒാഹരിവിൽപനയിൽ പെങ്കടുക്കാമെന്നും ഇതുസംബന്ധിച്ച പ്രാഥമിക ധാരണപത്രത്തിൽ പറയുന്നു.
ധനകാര്യ സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ് ഇന്ത്യ വഴിയായിരിക്കും ഒാഹരി വിൽപന. എയർ ഇന്ത്യയെ കൂടാതെ, ചെലവു കുറഞ്ഞ വിമാന സർവിസായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എസ്.എ.ടി.എസ് എയർപോർട്ട് സർവിസസ് എന്നീ കമ്പനികളുടെയും ഒാഹരികൾ കൈമാറുന്നുണ്ട്. എയർ ഇന്ത്യയും സിംഗപ്പൂർ ആസ്ഥാനമായ എസ്.എ.ടി.എസും തമ്മിലുള്ള സംയുക്ത സംരംഭമാണ് എസ്.എ.ടി.എസ് എയർപോർട്ട് സർവിസസ്. 50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടർന്ന് 2017 ജൂണിലാണ് മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എയർ ഇന്ത്യ ഒാഹരി വിൽക്കാൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.