മോദിയുടെ അവകാശ വാദം തെറ്റ്; സമ്പദ്വ്യവസ്ഥയിൽ വളർച്ചയില്ല
text_fieldsവാഷിങ്ടൺ: സമ്പദ്വ്യവസ്ഥയുടെ വളർച്ച സംബന്ധിച്ച കേന്ദ്രസർക്കാറിെൻറ അവകാശ വാദം തെറ്റെന്ന് സാമ്പത്തിക വിദഗ്ധർ. സമ്പദ്വ്യവസ്ഥയിൽ ഏഴ് ശതമാനം വളർച്ചയുണ്ടെന്നായിരുന്നു സർക്കാറിെൻറ കണക്കുകൾ. എന്നാൽ റിപ്പോർട്ടിലുള്ളത്ര വളർച്ച രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരിലൊരാളായ വിജയ് ജോഷിയാണ് ഇതു സംബന്ധിച്ച് അഭിപ്രായം പ്രകടനം നടത്തിയത്.
രാജ്യത്തെ കയറ്റുമതിയിലും ഇറക്കുമതിയിലും പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടാവുന്ന വളർച്ച വളരെ കുറവാണ്. തൊഴിൽ മേഖലയിലും അവസരങ്ങൾ കുറഞ്ഞ് വരികയാണ്. വ്യാവസായിക ഉൽപ്പാദനവും ബാങ്ക് ക്രെഡിറ്റും കുറഞ്ഞ് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2011ൽ ആകെ ജി.ഡി.പിയുടെ 34 ശതമാനവും നിക്ഷേപമായിരുന്നു. എന്നാൽ നിലവിൽ 27 ശതമാനമാണ് ആകെ ജി.ഡി.പിയിൽ നിഷേപത്തിെൻറ തോത്. ഇൗയൊരു സാഹചര്യത്തിൽ ജി.ഡി.പി 7 ശതമാനം നിരക്കിൽ വളരുന്നുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നായിരുന്നു വിജയ് ജോഷി അഭിപ്രായപ്പെട്ടത്.
നിലവിലെ സാഹചര്യത്തിൽ ജി.ഡി.പി വളർച്ച 5 മുതൽ 5.5 ശതമാനം വരെ വളർച്ച നിരക്കാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഉണ്ടാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. അതിവേഗത്തിൽ ജി.ഡി.പി വളർച്ച ഉണ്ടായത് ചൈന, സിംഗപൂർ, തയ്വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ മാത്രമാണെന്നും ജോഷി ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമല്ല ഇന്ത്യൻ ജി.ഡി.പിയുടെ വളർച്ച നിരക്ക് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധർ ആശങ്കയുയർത്തുന്നത്. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പോലുള്ള വൻ പരിപാടികൾ ഉയർത്തിക്കാട്ടി സാമ്പത്തിക രംഗത്ത് വളർച്ചയുണ്ടെന്ന് മോദി സർക്കാർ അവകാശവാദം ഉയർത്തുന്നുണ്ടെങ്കിലും അതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇത് സംബന്ധിച്ച യഥാർഥ കണക്കുകളെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.