മൂലധന ചെലവ് റെക്കോഡിടും
text_fieldsതിരുവനന്തപുരം: ബജറ്റിൽ മൂലധന ചെലവ് 53.3 ശതമാനം ഉയരുമെന്നും ഇത് സർവകാല റെക്കോഡ ായിരിക്കുമെന്നും മന്ത്രി ഡോ. തോമസ് െഎസക്. മൊത്തം ചെലവിെൻറ 12.6 ശതമാനമാണിത്. അടുത്തവർഷം വായ്പയുടെ 33.40 ശതമാനം മാത്രേമ റവന്യൂ ചെലവിന് ഉപയോഗിക്കൂവെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
വായ്പകൾ പൂർണമായി മൂലധന ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിയിലെത്താൻ ഇനിയും വർഷങ്ങൾ വേണ്ടിവരും. റവന്യൂ കമ്മി യാന്ത്രികമായി ഇല്ലാതാകില്ല. കുറച്ചുകൊണ്ടുവരണം എന്ന തീരുമാനം ബജറ്റിലുണ്ട്. ബജറ്റിന് പുറത്ത് വികസനത്തിന് പണം സമാഹരിച്ച് ലഭ്യമാക്കുന്ന മുതൽമുടക്കുന്ന പരിശ്രമം വിജയംകാണുന്ന വർഷമായിരിക്കും 2020.
നടപ്പ് വർഷം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കുറവാണ് റവന്യൂ ചെലവ്. വരുമാനം ഉയരാത്ത സാഹചര്യത്തിലാണിെതന്ന് ധനമന്ത്രി ഡോ. തോമസ് െഎസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നവകേരള നിർമാണത്തിെൻറ 25 പദ്ധതികൾ നാടിെൻറ വികസനത്തിന് കുതിപ്പാകും. സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കും. ധന ദൃഢീകരണത്തിന് ഇടപെടലുണ്ടാകും. റവന്യൂ ചെലവ് അടുത്തവർഷം 9.81 ശതമാനം വർധിക്കും. ചെലവ് വർധനയേക്കാൾ ഉയർന്നതാണ് വരുമാന വർധന. റവന്യൂ വരുമാനത്തിൽ 15.35 ശതമാനം വർധന ലക്ഷ്യമിടുന്നു. റവന്യൂ കമ്മി 1.68 ശതമാനത്തിൽനിന്ന് ഒരു ശതമാനമായി താഴും.
15348.13 കോടിയാണ് റവന്യൂ വരുമാനത്തിലെ വർധന. 1785 േകാടിയാണ് പ്രളയ സെസും മറ്റു നികുതികളും വർധിക്കുന്നത് വഴി അധികം സമാഹരിക്കുക. നികുതിപിരിവ് കർശനമാക്കിയും കുടിശ്ശിക പിരിച്ചുമാണ് ബാക്കി കണ്ടെത്തുക.*കേന്ദ്ര കേഡറിനനുസരിച്ച് ചരക്ക് സേവന നികുതി വകുപ്പിനെ പുനഃസംഘടിപ്പിക്കും. നികുതിദാതാവിനുള്ള േസവനം, ഒാഡിറ്റ്, അപ്പീൽ, എൻഫോഴ്സ്മെൻറ് തുടങ്ങിയ വിഭാഗങ്ങൾ പുനഃസംഘടിപ്പിക്കും. *ആലപ്പുഴ, കണ്ണൂർ ജില്ല ആസ്ഥാനങ്ങളിൽ ജി.എസ്.ടി സമുച്ചയങ്ങളും എണാകുളം, കോഴിക്കോട് ജില്ലകളിൽ അഡീഷനൽ കോംപ്ലക്സുകളും നിർമിക്കും.
പലിശക്ക് മൂക്കുകയർ
കേരള മണി ലെൻഡേഴ്സ് നിയമപ്രകാരം പണം കടംകൊടുക്കൽ ബിസിനസ് നടത്തുന്നവർക്ക് ചുമത്താവുന്ന പരമാവധി പലിശ 18 ശതമാനമായി നിജപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. വാണിജ്യ ബാങ്കുകൾ ഏകീകൃത സ്വഭാവത്തിലല്ല പലിശ ഈടാക്കുന്നത്. സ്വർണപ്പണയങ്ങൾക്ക് ഒരുവർഷത്തേക്ക് 10 മുതൽ 12 ശതമാനം വരെയും സ്വകാര്യ വായ്പകൾക്ക് 24 ശതമാനം വരെയുമാണ് ഉയർന്ന പലിശ.
അതിനാൽ പണം കടംകൊടുപ്പുക്കാരുടെ അമിതപലിശ നിയന്ത്രിക്കുന്നതിന് നിലവിലെ നിയമപ്രകാരം സാധിക്കുന്നില്ല. അമിതപലിശ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് വ്യാപക പരാതികളാണ് ലഭിക്കുന്നത്. ഈ മേഖലയിലെ ഇടാപാടുകൾക്ക് സുതാര്യത ഉറപ്പുവരുത്തുന്നതിന് 20,000 രൂപയിൽ കൂടുതൽ വിതരണംചെയ്യുന്ന തുകകൾ ചെക്കുകൾ മുഖേനമാത്രമേ നൽകാവൂവെന്നും ഇതിനായി വ്യവസ്ഥ കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു.
വാറ്റ് ൈട്രബ്യൂണൽ
രണ്ട് അംഗങ്ങളടങ്ങുന്ന ൈട്രബ്യൂണൽ െബഞ്ചിന് അഞ്ച് ലക്ഷം രൂപവരെ നികുതി/പിഴ ബാധ്യതയുള്ള കേസുകൾ തീർപ്പാക്കാനേ അധികാരമുള്ളൂ. എന്നാൽ ജുഡീഷ്യൽ മെംബർ ഉൾപ്പെടുന്ന ബെഞ്ചുകളെ ഈ പരിധിയിൽനിന്ന് ഒഴിവാക്കാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.