വില കയറി, കൃഷിഭൂമി ചുരുങ്ങി, തൊഴിലന്വേഷകർ കുറഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടായെന്ന് സാമ്പത്തികാവലോകനം. അരി വില 2.95 ശതമാനവും കറിക്കൂട്ടുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുെട വില 24.14 ശതമാനവും കൂടി. ഭക്ഷ്യേതര വിളകളുടെ വിലയും വർധിച്ചു.
കാർഷികോൽപന്ന വില സൂചിക 2017ൽ 9,86,305 ആയിരുന്നത് 2018ൽ 9,90,467 ആയി വർധിച്ചു. ഭക്ഷ്യേതര വിളകളുടെ വിലസൂചിക 2017 ജൂലൈയിലെ 6,741.03ല്‍നിന്ന് 2018ൽ 38.96 ശതമാനം വർധിച്ച് 9367.64ലെത്തി.
2018 ജനുവരിയില്‍ 8021.21 ആയിരുന്ന അരിയുടെ വിലസൂചിക 2018 ജൂലൈയില്‍ 7639.90 ആയി കുറഞ്ഞു. കാര്ഷികോല്പന്നങ്ങളുടെ പ്രതിമാസ വിലസൂചികപ്രകാരം ഭക്ഷ്യവസ്തുക്കളില്‍ വന്‍ വര്‍ധനയുണ്ടായി. 2018 ജൂണില്‍ 9959.71 ആയിരുന്നത് 2018 ജൂലൈയില്‍ 10,998.12ലേക്ക് കുതിച്ചു. അതേസമയം, ഈ കാലയളവില്‍ ഭക്ഷ്യേതരവസ്തുക്കളുടേത് 8986.27ല്‍നിന്ന് 8588.78 ആയി കുറഞ്ഞു. എല്ലാ വിളകളുടെയും മൊത്തവില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വർധിച്ചു. എന്നാല്‍, 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ മട്ട അരി, കറുത്ത ഉഴുന്ന്, തോടില്ലാത്ത ഉഴുന്ന്, തൊണ്ടില്ലാത്ത നാളികേരം എന്നിവയുടെ വില കുറഞ്ഞു.
കൃഷിഭൂമിയിൽ 24,933 ഹെക്ടറിെൻറ കുറവ്
കൃഷിഭൂമിയിൽ ഒരു വർഷംകൊണ്ട് 24,933 ഹെക്ടറിെൻറ കുറവുണ്ടായി. ഒന്നിൽ കൂടുതൽ തവണ കൃഷി ചെയ്യുന്ന ഭൂമി 14,486 ഹെക്ടറും കുറഞ്ഞു. കൃഷിക്ക് യോഗ്യമായ തരിശു ഭൂമി 4888 ഹെക്ടറും വിളവെടുക്കുന്ന മൊത്തം സ്ഥലത്തിൽ 4308 ഹെക്ടറും കുറഞ്ഞു. കര്‍ഷകര്‍ക്ക് 2007 മുതല്‍ ചെലവ് കൂടുതലും വരുമാനം കുറവുമാണ്. വരുമാനത്തിനെക്കാള്‍ ചെലവ് വർധിച്ചതുകൊണ്ട് കൃഷി ആദായകരമല്ലാതായി.നാളികേരള കൃഷിയും ഉൽപാദനവും കുറഞ്ഞു. കഴിഞ്ഞ വർഷം 7,81,496 ഹെക്ടറുണ്ടായിരുന്നത് ഇൗ വർഷം 7,60,443 ഹെക്ടറായി താഴ്ന്നു. ഉൽപാദനം 5379 ദശലക്ഷം േതങ്ങയിൽനിന്ന് 5230 ദശലക്ഷമായി. രാജ്യെത്ത നാളികേര ഉൽപാദനത്തിെൻറ കേരള വിഹിതം 37.6 ശതമാനമായി കുറഞ്ഞു. ഉൽപാദനക്ഷമതയിൽ നാലാമതാണ് കേരളം.
നെല്ലുൽപാദനത്തിലും നെല്ല് കൃഷി ചെയ്യുന്ന ഭൂമിയിലും വർധന രേഖപ്പെടുത്തി. 1,71,398 ഹെക്ടറിൽനിന്ന് 17-18ൽ 1,89,086 ഹെക്ടറായി വർധിച്ചു. ഉൽപാദനം 4,36,483 ടണ്ണിൽനിന്ന് 5,21,310 ടണ്ണായി. എന്നാൽ, 15-16 വർഷത്തെ ഉൽപാദനത്തെക്കാൾ 5.1 ശതമാനത്തിെൻറ കുറവുണ്ടായി. നെൽകൃഷിയുടെ വിസ്തീർണത്തിൽ കഴിഞ്ഞ 10 വർഷംകൊണ്ട് വൻ കുറവാണുണ്ടായത്. പയർ വർഗങ്ങൾ, നേന്ത്രവാഴ, മരച്ചീനി എന്നിവയുടെ കൃഷിഭൂമി വർധിച്ചു. എന്നാൽ, ഇഞ്ചി, കുരുമുളക്, മഞ്ഞൾ, അടയ്ക്ക, ഇതര വാഴയിനങ്ങൾ, കശുവണ്ടി കൃഷി കുറഞ്ഞു. കുരുമുളക്, പയർ, മഞ്ഞൾ, ഏലം, നേന്ത്രാവാഴ, മരച്ചീനി, കാപ്പി, തേയില, റബർ ഉൽപാദനം വർധിച്ചപ്പോൾ അടയ്ക്ക, ഇതര വാഴയിനങ്ങൾ, കശുവണ്ടി, നാളികേരം എന്നിവ കുറഞ്ഞു. *2007ലെ സെൻസസുമായി താരമത്യം ചെയ്താൽ കണ്ണുകാലികളുടെ എണ്ണത്തിൽ 24 ശതമാനം കുറവ്. കോഴികളുടെ എണ്ണത്തിൽ 54 ശതമാനം വർധന. മുട്ട, പാൽ ഉൽപാദനം കൂടി.
5142 ഡോക്ടർമാരും 41,843 എൻജിനീയർമാരും തൊഴിലന്വേഷകർ
തൊഴിലന്വേഷകരിൽ 41,843 എൻജിനീയർമാരും 5142 ഡോക്ടർമാരും. എന്നാൽ, നിരക്ഷരരായ തൊഴിലന്വേഷകർ 899 മാത്രം. തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞതായി സാമ്പത്തികാവലോകനം പറയുന്നു. എംപ്ലേയ്മെൻറ് എക്സ്ചേഞ്ചുകളിലെ കണക്കുകളനുസരിച്ച് 2012 ഡിസംബര്‍ 31ന് 44.99 ലക്ഷം തൊഴിലന്വേഷകർ ഉണ്ടായിരുന്നത് 2018 ഒക്ടോബർ 31ന് 38.75 ലക്ഷം ആയി; 6.24 ലക്ഷത്തിെൻറ കുറവ്.
അഖിേലന്ത്യതലത്തില്നിന്ന് വ്യത്യസ്തമായി കേരളത്തിലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലെ തൊഴിലന്വേഷകരില്‍ 62 ശതമാനവും സ്ത്രീകളാണ്. എസ്.എസ്.എല്‍.സിക്ക് താഴെ വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ വെറും ഒമ്പതു ശതമാനം. പ്രഫഷനല്‍-സാങ്കേതിക യോഗ്യതയുള്ളവര്‍ 2.87 ലക്ഷം. ഇതില്‍ 69 ശതമാനവും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്-എൻജിനീയറിങ് ഡിപ്ലമോയുള്ളവരാണ്. പൊതുവിഭാഗത്തിലേയും പ്രഫഷനല്‍/സാങ്കേതിക വിഭാഗത്തിലെയും തൊഴിലന്വേഷകരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ജില്ലയില്‍ 6.03 ലക്ഷം തൊഴിലന്വേഷകരിൽ 3.80 ലക്ഷം സ്ത്രീകളും 2.22ലക്ഷം പുരുഷന്മാരുമാണ്. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്; 4.26 ലക്ഷം തൊഴിലന്വേഷകർ. ഏറ്റവും കുറവ് കാസര്‍കോട്ട്, 95,358 .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.