ഭൂനികുതി കൂട്ടി; സാമൂഹിക സുരക്ഷയിൽ ഉൗന്നി െഎസക്കിെൻറ മൂന്നാം ബജറ്റ്
text_fieldsതിരുവനന്തപുരം: ഒാഖി ആഞ്ഞടിച്ച തീരമേഖലക്ക് 2000 കോടി രൂപയുടെ ആശ്വാസം പ്രഖ്യാപിച്ചും സാമൂഹിക സുരക്ഷക്കും സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും ഉൗന്നൽ നൽകിയും ധനമന്ത്രി ഡോ. തോമസ് െഎസകിെൻറ ബജറ്റ്. സർക്കാർ സേവനങ്ങളുടെ ഫീസും ഭൂനികുതിയും കൂട്ടി. ഭൂമി ഇടപാടുകൾക്ക് അധിക ബാധ്യത. വരുമാനം വർധിപ്പിക്കുന്നതിന് ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് സ്ഥിരമായി കേരളത്തിൽ ഒാടുന്ന വാഹനങ്ങളിൽനിന്ന് നികുതി പിരിക്കും. ബിവറേജസ് കോർപറേഷനെ കൊണ്ട് വിദേശനിർമിത മദ്യം വിറ്റ് പണമുണ്ടാക്കും. സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ വൻകിട പദ്ധതികളില്ല. സർക്കാർ ചെലവുകൾക്ക് നിയന്ത്രണം വരും. ക്ഷേമപ്രവർത്തനങ്ങൾക്ക് വാരിക്കോരി നൽകിയപ്പോൾതന്നെ അനർഹരായി ക്ഷേമ പെൻഷൻ നൽകുന്നവരെ ഒഴിവാക്കാനും നടപടിയുണ്ട്. വനിത ശക്തീകരണം പ്രസംഗത്തിെൻറ തുടക്കം മുതൽ ഒടുക്കം വരെ പ്രതിഫലിപ്പിച്ച ധനമന്ത്രി പൂർണമായും സ്ത്രീകൾ ഗുണേഭാക്താക്കളായ പദ്ധതികൾക്ക് 1960 കോടി നീക്കിെവച്ചു. നിലവിലുള്ളതിെൻറ ഇരട്ടിയാണിത്.

നികുതി കൂടും, കീശ ചോരും
തിരുവനന്തപുരം: ഭൂനികുതി കുത്തനെ വർധിപ്പിക്കും. 2014ലെ ഒാർഡിനൻസ് പറയുന്ന നിരക്കിലേക്കാണ് നികുതി ഉയരുക. ഇത് അന്ന് നടപ്പാക്കിയെങ്കിലും എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു. 100 കോടി രൂപ ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
വർധന ഇങ്ങനെ: പഞ്ചായത്ത് (പുതിയ നികുതി നിരക്ക്):എട്ട് ആർ വരെ ഒരു ആറിന് ഒരു രൂപ വീതം. രണ്ട് ഹെക്ടർ വരെ ആറിന് രണ്ട് രൂപ. രണ്ട് ഹെക്ടറിന് മുകളിൽ ആറിന് 400+5 രൂപ( രണ്ട് ഹെക്ടർ കഴിഞ്ഞുള്ള ഒാരോ ആറിനും). നിലവിൽ 20 ആർ. വരെ ആറിന് ഒരു രൂപ, 20 ആറിന് മുകളിൽ ആറിന് രണ്ട് രൂപ വീതം.
മുനിസിപ്പാലിറ്റി: (പുതിയ നികുതി നിരക്ക്): മൂന്ന് ആർ വരെ ആറിന് രണ്ട് രൂപ. രണ്ട് ഹെക്ടർ വരെ ആറിന് നാല് രൂപ. രണ്ട് ഹെക്ടറിന് മുകളിൽ 800+10 രൂപ(രണ്ട് ആർ കഴിഞ്ഞുള്ള ഒാരോ ആറിനും). നിലവിലെ നികുതി ഇപ്രകാരം: 6 ആർ വരെ ആറിന് രണ്ട് രൂപ വീതം. 6 ആറിന് മുകളിൽ ആറിന് നാല് രൂപ വീതം.
കോർപറേഷൻ (പുതിയ നികുതി നിരക്ക്): രണ്ട് ആർ വരെ ആറിന് നാല് രൂപ. രണ്ട് ഹെക്ടർ വരെ ആറിന് എട്ട് രൂപ. രണ്ട് ഹെക്ടറിന് മുകളിൽ 1600+10 രൂപ (രണ്ട് ഹെക്ടർ കഴിഞ്ഞുള്ള ഒാരോ ആറിനും). നിലവിൽ രണ്ട് ആർ വരെ ആറിന് നാല് രൂപ. രണ്ട് ആറിന് മുകളിൽ ആറിന് എട്ട് രൂപ വീതം.

സർക്കാറിെൻറ എല്ലാ ഫീസുകളും കൂട്ടി
തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ എല്ലാ ഫീസുകളും ചാർജുകളും അഞ്ച് ശതമാനം ഉയർത്തി. ഒാരോ വകുപ്പിലും ഒാരോ സേവനത്തിനും നിലവിലുള്ള ഫീസുകളിലാണ് ഇൗ വർധന. ഏറെ നാളായി സർക്കാർ ഫീസുകൾ വർധിപ്പിച്ചിട്ടില്ല എന്ന ന്യായീകരണമാണ് ധനവകുപ്പ് നിരത്തുന്നത്. ഭൂരിഭാഗം ജനങ്ങളെയും ഏതെങ്കിലും വിധത്തിൽ ഇൗ വർധന ബാധിക്കും.
- ഭൂമി ന്യായവിലയിൽ പത്ത് ശതമാനം വർധന, ഭാഗപത്ര സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടും, വിൽക്കുന്ന കെട്ടിടങ്ങളുടെ വില നിർണയിക്കാൻ നിയമം
- ഭൂനികുതി കുത്തനെ കൂട്ടി; കെട്ടിടമുള്ള വസ്തു കൈമാറ്റത്തിന് ചെലവേറും
- കിഫ്ബിയിൽനിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതി
- അംഗപരിമിതരായ പെൺകുട്ടികൾക്കും അംഗപരിമിതരുടെ പെൺമക്കൾക്കും വിവാഹ ധനസഹായം 30000 രൂപ
- മദ്യനികുതി കൂട്ടി, വിദേശനിർമിത മദ്യം വിൽക്കും.
- പാർപ്പിട പദ്ധതി ‘ലൈഫ് മിഷ’ന് 2500 കോടി.
- ലോട്ടറി വരുമാനം പൂർണമായും ആരോഗ്യ സുരക്ഷാ പാക്കേജിന്.
- വിശപ്പുരഹിത കേരളം പദ്ധതി വ്യാപിക്കും, 20 കോടി അധികം.
- സാമ്പത്തിക അച്ചടക്കത്തിന് കർശന നടപടി. സർക്കാർ ചെലവ് കുറക്കും. പുതിയ വാഹനം വാങ്ങുന്നതിനും ഫോൺ വിളിക്കും വിദേശയാത്രക്കും പുതിയ തസ്തികകൾക്കും സ്ഥാപനങ്ങൾക്കും നിയന്ത്രണം.
- സാമൂഹിക സുരക്ഷ ചെലവുകൾക്ക് കൂടുതൽ പണം. എൻഡോസൾഫാൻ പാക്കേജിന് ആദ്യ ഗഡുവായി 50 കോടി.
- കെ.എസ്.ആർ.ടി.സിക്ക് 1000 കോടി. പെൻഷൻ കുടിശ്ശിക സർക്കാർ ഏറ്റെടുക്കില്ല. സഹകരണ ബാങ്കുകളുടെ സഹായത്തോടെ മാർച്ചിനകം പെൻഷൻ കുടിശ്ശിക. കിഫ്ബി സഹായത്തോടെ 2000 ബസുകൾ.
- മുഴുവൻ പേർക്കും സമഗ്ര ആരോഗ്യ സുരക്ഷ. കേന്ദ്ര മാനദണ്ഡങ്ങൾക്ക് പുറത്തുള്ള പാവപ്പെട്ടവർക്ക് ആരോഗ്യസുരക്ഷക്ക് സർക്കാർ സഹായം.
- ആശാ പ്രവർത്തകരുടെ ഒാണറേറിയത്തിൽ 2000 രൂപ വർധന. അവിവാഹിത അമ്മമാർക്ക് പ്രതിമാസ സാമ്പത്തികസഹായം 2000 രൂപയാക്കി.
- സാമൂഹിക സുരക്ഷാ പെൻഷനിലെ അനർഹരെ ഒഴിവാക്കും. സാമൂഹിക സുരക്ഷ പെൻഷന് അർഹതയില്ലാത്തവർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ.
- 4775 സ്കൂളുകളിലായി 45000 ഹൈടെക് ക്ലാസ് മുറികളും െഎ.ടി ലാബും.
- ട്രാൻസ്ജെൻഡർ ക്ഷേമത്തിന് 10 കോടി.
- പെരളശ്ശേരിയിൽ എ.കെ.ജി സ്മാരകത്തിന് 10 കോടി.
- അപകടത്തിലായ 155 പാലങ്ങളും കൾവർട്ടുകളും പുതുക്കിപ്പണിയും. 42 െറയിൽവേ മേൽപാലങ്ങൾക്ക് കിഫ്ബി സഹായം.
- ഭക്ഷ്യസബ്സിഡിക്ക് 954 കോടി.
- പ്രധാന ആശുപത്രികളിൽ കാത്ത്ലാബ് അടക്കം ആധുനിക സംവിധാനങ്ങൾക്ക് 69 കോടി.
- സ്കൂൾ വിദ്യാഭ്യാസത്തിന് 970 കോടി. എൽ.പി-യു.പി സ്കൂളുകളിൽ കമ്പ്യൂട്ടർ ലാബിന് കിഫ്ബിയിൽനിന്ന് 300 കോടി.

ഉന്നത വിദ്യാഭ്യാസത്തിന് 789 കോടി
ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി വകയിരുത്തിയത് 789 കോടി. കാസർകോെട്ട കരിന്തളത്തും പാലക്കാട് കുന്നത്തൂരും പുതിയ ആർട്സ് ആൻഡ് സയൻസ് കോളജുകളും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസരംഗത്ത് അനുവദിച്ച പ്രധാന പദ്ധതികൾ:
•കേരള സർവകലാശാല 27 കോടി
•കാലിക്കറ്റ് സർവകലാശാല 25 കോടി
•എം.ജി സർവകലാശാല 25 കോടി
•ശ്രീശങ്കര സർവകലാശാല 16 കോടി
•കണ്ണൂർ സർവകലാശാല 25 കോടി
•എൻ.യു അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ഏഴ് കോടി
•മലയാളം സർവകലാശാല എട്ട് കോടി
•കാർഷിക സർവകലാശാല 82.5 കോടി
•വെറ്ററിനറി സർവകലാശാല 78 കോടി
•ഫിഷറീസ് സർവകലാശാല 41 കോടി
•മെഡിക്കൽ സർവകലാശാല 24.5 കോടി
•അബ്ദുൽ കലാം സർവകലാശാല 31 കോടി
•കൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാല 24 കോടി
•കലാമണ്ഡലം 12.5 കോടി
•ഹയർ എജുക്കേഷൻ കൗൺസിലിന് 16.5 േകാടി
•കെ.സി.എച്ച്.ആറിന് 10 കോടി
•അന്തർ സംസ്ഥാന സർവകലാശാല സെൻററുകൾക്ക് 7.5 കോടി
•ലൈബ്രറി, ലബോറട്ടറി കോഴ്സുകളുടെ അപ്ഗ്രഡേഷന് 13 കോടി
•ഗവേഷണ അഭുരുചി വളർത്താനുള്ള അസ്പെയറിന് 18 കോടി
•10 പൈതൃക കോളജുകൾക്ക് 10 കോടി
•സ്വാശ്രയ കോഴ്സ് നടത്താൻ തുടങ്ങിയ സൊസൈറ്റിക്ക് ഒരു കോടി
•ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ അപ്ഗ്രഡേഷന് 25 കോടി
•ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ ഗുണനിലവാരം ഉയർത്താൻ 26 കോടി
•ഹോണേഴ്സ് ഡിഗ്രി അടക്കം നൂതന കോഴ്സ് ആരംഭിക്കുന്നതിന് ആറ് കോടി
•സർക്കാർ കോളജുകളിൽ ഒാരോ വിഷയത്തിനും മികവ് പുലർത്തുന്ന കുട്ടിക്ക് എൻഡോവ്മെൻറ് നൽകാൻ അഞ്ച് കോടി
•സ്പോർട്സിൽ മികവ് കാട്ടുന്ന കുട്ടിക്ക് സ്കോളർഷിപ് നൽകാൻ രണ്ട് കോടി
•ദേശീയ അക്കാദമിക് സംഘടനകൾക്ക് ആദിത്യമരുളാൻ അഞ്ച് കോടി
സാേങ്കതിക വിദ്യാഭ്യാസം ആകെ 248 കോടി
•പുതുതായി ആരംഭിച്ച അഞ്ച് എൻജിനീയറിങ് കോളജുകൾക്ക് 42 കോടി
പോളിടെക്നിക്കുകളുടെ വികസനത്തിന് 36 കോടി
•പുനർജനനിക്ക് ഒരു കോടി
•െഎ.ടി.െഎകളുടെ ആധുനീകരണത്തിന് 55 കോടി
•െഎ.ടി.െഎകളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് എട്ട് കോടി
•െഎ.ടി.െഎകളുടെ നിർമാണം പൂർത്തിയാക്കാൻ ഒമ്പത് കോടി
•കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറിന് അഞ്ച് കോടി
•െഎ.എച്ച്.ആർ.ഡിക്ക് 20 കോടി
•കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിലിന് 121 കോടി
ഉന്നത ആരോഗ്യസ്ഥാപനങ്ങൾ
•ആർ.സി.സിക്ക് 79 കോടി
•മലബാർ കാൻസർ സെൻറിന് 38 കോടി
•വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിന് 15 കോടി
•11 മെഡിക്കൽ കോളജുകൾക്ക് 207 കോടി
•അഞ്ച് ഡെൻറൽ കോളജുകൾക്ക് 34 കോടി
•ആറ് നഴ്സിങ് കോളജുകൾക്ക് ഏഴുേകാടി
•പുതിയ മെഡിക്കൽ കോളജുകൾക്ക് 15 കോടി
•മെഡിക്കൽ കോളജുകളിൽ മാതൃ-ശിശു യൂനിറ്റുകൾ ഉൾപ്പെടെ ആരംഭിക്കാൻ 42.45 കോടി
•ആയുർവേദ, സിദ്ധ, യൂനാനി, നാചുറോപ്പതി വിഭാഗങ്ങളുടെ ശക്തിപ്പെടുത്തലിന് 21 കോടി
•ആയുഷിന് 43 കോടി
•ആയുർവേദ വിദ്യാഭ്യാസത്തിന് 46 കോടി
•ആയുർവേദിക് സ്റ്റഡീസ് സൊെസെറ്റിക്ക് 4.5 കോടി
•ഹോമിയോപ്പതിക്ക് 23 കോടി
•ഹോമിയോ കോളജുകൾക്ക് ഒമ്പത് കോടി
സാംസ്കാരിക സ്ഥാപനങ്ങൾ
•കണ്ണൂർ, പെരളശ്ശേരിയിൽ എ.കെ.ജിക്ക് സ്മാരകം
•കാര്യവട്ടത്ത് പുതിയ ആർക്കൈവ്സ് സമുച്ചയം
•എ.കെ.ജി സ്മാരകത്തിന് 10 കോടി
•പുന്നപ്ര-വയലാർ സ്മൃതി മണ്ഡപത്തിന് സമീപം സ്മാരക മ്യൂസിയത്തിന് 10 കോടി
•ഒ.എൻ.വി സാംസ്കാരിക സമുച്ചയം അഞ്ച് കോടി
•കലാ-സാംസ്കാരിക മേഖലക്ക് 144 കോടി
•ഫൈൻ ആർട്സ് കോളജുകൾക്ക് അഞ്ച് കോടി
•സംഗീത കോളജുകൾക്ക് ഒരു കോടി
•സാഹിത്യ അക്കാദമി, സംഗീത-നാടക അക്കാദമി, ഫോക്ലോർ അക്കാദമി, മാപ്പിളകലാ അക്കാദമി എന്നിവക്ക് 15.9 കോടി
•ഗുരുഗോപിനാഥ് നടനഗ്രാമത്തിന് അഞ്ച് കോടി,
•വൈലോപ്പിള്ളി സംസ്കൃതി ഭവന് 80 ലക്ഷം
•ബുക്ക് മാർക്ക് സൊൈസറ്റിക്ക് 60 ലക്ഷം
•മലയാളം മിഷന് 1.6 കോടി
•ശ്രീനാരായണ ഇൻറർനാഷനൽ സ്റ്റഡി സെൻററിന് 25 ലക്ഷം
•റൂറൽ ആർട്ട് ഹബ്ബുകൾക്ക് മൂന്ന് കോടി
•മാനവീയം മാതൃകയിൽ നാട്ടരങ്ങ് സ്ഥാപിക്കൽ 50 ലക്ഷം
•വയോജന കലാകാരന്മാർക്ക് സന്തോഷഭവനം സ്ഥാപിക്കൽ 50 ലക്ഷം
•ആർക്കൈവ്സ് സമുച്ചയത്തിന് 15 കോടി
•സയൻസ് ആൻഡ് ടെക്നോജി മ്യൂസിയത്തിന് 17 കോടി
•ആർക്കിയോളജി മ്യൂസിയങ്ങൾക്ക് 6.50 കോടി
•മ്യൂസിയങ്ങളുടെ ശൃംഖലക്ക് അഞ്ച് കോടി
•നാണയശേഖരത്തിെൻറ അപ്ഗ്രഡേഷന് 75 ലക്ഷം
•ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് 2.20 കോടി
•ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാന കോശം എന്നിവക്ക് 3.36 കോടി
•ലൈബ്രറി കൗൺസിലിന് 1.15 കോടി
•സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിക്ക് 3.62 കോടി
•മൃഗശാലകളുടെ വികസനത്തിന് 11.55 കോടി
തദ്ദേശഭരണം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 7000 കോടി
•ഗ്രാമപഞ്ചായത്ത് 3406.89 കോടി
•ബ്ലോക്ക് പഞ്ചായത്ത് 891.32 കോടി
•ജില്ല പഞ്ചായത്ത് 891.32 കോടി
•മുനിസിപ്പാലിറ്റി 1013.03 കോടി
•വൻകിട സംയോജിത പദ്ധതികൾക്ക് 40 കോടി
•മുനിസിപ്പാലിറ്റികളുടെ പെൻഷൻ ഫണ്ടിലേക്ക് 50 കോടി
•കിലക്ക് 35 കോടി
•ശുചിത്വമിഷന് 85 കോടി
•വയനാട് പാക്കേജിന് 28 കോടി
•ശബരിമല മാസ്റ്റർപ്ലാന് 28 കോടി
മറ്റ് സാമ്പത്തിക സേവനങ്ങൾ: സഹകരണ മേഖലക്ക് 155 കോടി
•പട്ടികജാതി-വർഗ സഹകരണ സംഘങ്ങൾക്ക് 15 കോടി
•മാതൃക സഹകരണ സംഘങ്ങൾക്ക് ആറ് കോടി
•ഇൻറർനാഷനൽ ബുക്ക്ഫെയറിനും സാഹിത്യ വിജ്ഞാനോത്സവത്തിനും ഒരു കോടി

അതിവേഗ റെയിൽവേ ഇടനാഴിക്കുപകരം സമാന്തര റെയിൽപാത
മുൻ ബജറ്റുകളിൽ ചർച്ചയായ തെക്ക്-വടക്ക് അതിവേഗ റെയിൽവേ ഇടനാഴി തൽക്കാലം നടപ്പാക്കില്ല. പകരം നിലവിലെ റെയിൽവേ പാളത്തിനോട് സമാന്തരമായി രണ്ടു പാളങ്ങൾ കൂടി നിർമിക്കും. അതിവേഗ റെയിൽവേയെക്കാൾ സമാന്തരപാത പദ്ധതി നിർദേശത്തോടാണ് റെയിൽവേ മന്ത്രാലയം താൽപര്യം പ്രകടിപ്പിച്ചതെന്ന് ബജറ്റിൽ ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
•ഗെയിൽ പൈപ്പ്ലൈൻ കടന്നുപോകുന്ന മുഴുവൻ നഗരങ്ങളിലും സിറ്റി ഗ്യാസ് വിതരണ പദ്ധതി
•ജലമാർഗമില്ലാത്ത വളപട്ടണം മുതൽ മാഹി വരെയുള്ള ഭാഗത്തെ 26 ഏക്കർ ഏറ്റെടുക്കാൻ 650 കോടി
•ജലഗതാഗത വകുപ്പിന് 24.2 കോടി
•സൗരോർജ ബോട്ട് വ്യാപിപ്പിക്കും
•റോഡപകടം കുറക്കുന്നതിനുള്ള ഇൻറഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് സിസ്റ്റത്തിെൻറ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിന് കെ.എസ്.െഎ.ഡി.സിക്ക് 10 കോടി
•റോഡ് സുരക്ഷ പദ്ധതിക്ക് മോേട്ടാർ വാഹന വകുപ്പിന് 18 കോടി, വെഹിക്കിൾ കം ഡ്രൈവർ സ്റ്റേഷനുകൾക്ക് 17കോടി
•തുറമുഖ വകുപ്പിന് 110 കോടി
•അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം ഫീഡർ പോർട്ട്, കൊടുങ്ങല്ലൂർ തുറമുഖങ്ങൾക്കായി 77 കോടി
•ഹാർബർ എൻജിനീയറിങ് വകുപ്പിന് 14 കോടി
•വൈദ്യുതിമേഖലക്ക് 1854 േകാടി. ഇതിൽ വിതരണത്തിന് 900, പ്രസരണത്തിന് 486, ഉൽപാദനത്തിന് 428
•നടപ്പുവർഷം 49 ജലവൈദ്യുതി പദ്ധതികളും രണ്ട് കാറ്റാടി പദ്ധതികളും ഒരു സൗരോർജ പദ്ധതിയും
•വൈദ്യുതി ദുർവ്യയം കുറക്കൽ ലക്ഷ്യമിട്ടുള്ള സ്കീമിന് 28 കോടി, അനെർട്ടിന് 53 കോടി
•വൻകിട ജലസേചന പദ്ധതികൾക്ക് 304 കോടി
•ഇൻറർസ്റ്റേറ്റ് വാട്ടർ ഹബിന് പാലക്കാട്ട് പ്രത്യേക സമുച്ചയം
•ചമ്രവട്ടത്തിെൻറ പൂർണ വിനിയോഗത്തിനായി 48 കോടി
•കുറ്റ്യാടി, പഴശ്ശി, ചിത്രപ്പുഴ പദ്ധതികളുടെ നവീകരണത്തിന് 14 കോടി
•ഡാം റിഹാബിലിറ്റേഷന് 137 കോടി
•ചെറുകിട ജലസേചനത്തിൽ ഭൂഗർഭ ജലത്തിന് 21 കോടി, ലിഫ്റ്റ് ഇറിഗേഷന് 170 കോടി
•കുളങ്ങൾ പുനരുദ്ധരിക്കുന്നതിന് 13 കോടി
•വാട്ടർ അതോറിറ്റി പുനരുദ്ധാരണത്തിന് 3776 കോടി
•കുടിവെള്ളത്തിനുള്ള 1072.43 കോടിയുടെ അടങ്കൽ. ഇതിൽ ജലനിധിക്ക് 216 കോടി. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് 75ഉം ശബരിമലയിേലക്കും മെഡിക്കൽ കോളജുകളിലേക്കും വെള്ളമെത്തിക്കുന്നതിന് 80ഉം
•ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അഞ്ച് കോടി
•കിണർ റീചാർജിങ്ങിന് 20 കോടി
•54 കോടി മുതൽമുടക്കിൽ ഇഞ്ചക്ടബിൾസ് ഫാക്ടറിക്ക് ഏപ്രിലിൽ തറക്കല്ലിടും
•2019-20ൽ ഉൽപാദനം ലക്ഷ്യമിട്ട് തുടങ്ങുന്ന കാൻസർ മരുന്ന് ഫാക്ടറിക്കായി 20 കോടി
•കെ.എസ്.ഡി.പിയിൽ ഉൽപാദിപ്പിക്കുന്ന ജെനറിക് മരുന്നുകൾ കേരള െജനറിക് എന്ന ബ്രാൻഡ് ആക്കും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.