തൊഴിൽ നിയമങ്ങൾ ദുർബലമാക്കുന്നതിനൊപ്പം വ്യവസായികളെ ആകർഷിക്കാൻ മോദി സർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ്കാല സാമ്പത്തിക തകർച്ച മുൻനിർത്തി നിക്ഷേപം ആകർഷിക്കാൻ കമ്പനികൾക്ക് വൻതോതിൽ നികുതിയൊഴിവ് പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. യു.പി അടക്കം വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തൊഴിൽ നിയമങ്ങൾ ദുർബലമാക്കി നിക്ഷേപം ആകർഷിക്കാൻ ശ്രമം നടത്തുന്നതിനൊപ്പമാണ് മോദിസർക്കാറിെൻറ പുതിയ നീക്കം.
വിവിധ വ്യവസായ മേഖലകളിൽ പുതിയ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചേക്കും. 500 ദശലക്ഷം ഡോളറിെൻറ നിക്ഷേപം നടത്തിയാൽ 10 വർഷത്തേക്ക് നികുതി വേണ്ട. മൂന്നു വർഷം കൊണ്ട് പ്രവർത്തനം തുടങ്ങിയാൽ മതി.
മെഡിക്കൽ സാമഗ്രികൾ, ഇലക്ട്രോണിക്സ്, ടെലികോം ഉപകരണങ്ങൾ എന്നിവയുെട നിർമാണം നിക്ഷേപ മേഖലകളിൽപെടും. 100 ദശലക്ഷം ഡോളർ വരെ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നാലു വർഷത്തേക്ക് പൂർണ നികുതിയൊഴിവ് നൽകാനും വാണിജ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് ശിപാർശ നൽകി.
ടെക്സ്ൈറ്റൽസ്, ഭക്ഷ്യ സംസ്കരണം, തുകൽ സംസ്ക്കരണം, ചെരിപ്പ് നിർമാണം തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. അടുത്ത ആറു വർഷത്തേക്ക് കോർപറേറ്റ് നികുതി 10 ശതമാനത്തിലേക്ക് കുറക്കുകയാണ് മറ്റൊരു നിർദേശം. ഇക്കാര്യങ്ങളിൽ ധനമന്ത്രാലയം തീരുമാനമെടുക്കണം.
കോവിഡ് സാഹചര്യത്തിൽ ചൈന വിട്ടു വരുന്ന കമ്പനികളെ എളുപ്പത്തിൽ ഭൂമി ലഭ്യമാക്കിയും നികുതിയൊഴിവ് നൽകിയും വലവീശി പിടിക്കാനാണ് മോദിസർക്കാറിെൻറ ശ്രമം. നിലവിലെ ഇളവുകൾക്കു പുറമെയാണ് പുതിയ ഉദാര വാഗ്ദാനങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.